Posts

Showing posts from December, 2013

പിഗ്മെന്റേഷന് 'ചന്ദന' പരിഹാരം

Image
പിഗമെന്റേഷന്‍ സ്ത്രീ പുരുഷഭേദമില്ലാതെ ആളുകളെ ബാധിയ്ക്കുന്നൊരു സൗന്ദര്യപ്രശ്‌നമാണ്. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത കുത്തുകളാണ് പിഗ്മന്റേഷന്‍ എന്നറിയപ്പെടുന്നത്.  പിഗ്മെന്റേഷന് ചികിത്സാരീതികള്‍ പലതുണ്ട്. ഇവയ്ക്ക് നല്ല വശവും ദോഷവശങ്ങളും ഉണ്ടാവുകയും ചെയ്യും. മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കുമെന്ന പോലെ പിഗ്മെന്റേഷന് വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിനു പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത മാര്‍ഗമാണ് ചന്ദനം. പാല്‍, ചന്ദനപ്പൊടി  പാല്‍, ചന്ദനപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുക. നല്ലപോലെ ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് പിഗ്മന്റേഷന്‍ നിറം കുറയ്ക്കുന്നു. പനിനീരില്‍ ചന്ദനം  പനിനീരില്‍ ചന്ദനം ചാലിച്ചു പുരട്ടുന്നത് പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക. കറ്റാര്‍വാഴയും ചന്ദനവും  പലതരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള ഉപാധിയായ കറ്റാര്‍വാഴയും ചന്ദനവും ചേര്‍ത്തുള്ള മിശ്രിതവും പിഗ്മെന്റേഷന്‍ അകറ്റുവാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. പപ്പായ, ചന്ദനം  ...