Posts

Showing posts from January, 2014

മുന്തിരി ജ്യൂസ് കൊണ്ട് സൗന്ദര്യം........

Image
ആരോഗ്യത്തിന് ചേര്‍ന്ന ഉത്തമമായ ഒരു ഭക്ഷണമാണ് മുന്തിരി. അല്‍ഷീമേഴ്‌സ്, യൂറിക് ആസിഡ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. ശരീരത്തിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇവയിലെ ഫ്‌ളേവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.  പ്രായക്കൂടുതലിന് ചില വിചിത്ര കാരണങ്ങള്‍ എന്നാല്‍ മുന്തിരിയും മുന്തിരി ജ്യൂസും ചര്‍മസൗന്ദര്യത്തിനും നല്ലതാണെന്നറിയാമോ, മുന്തിരിയില്‍ വൈറ്റമിന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പലതരത്തിലും ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. മുന്തിരി ജ്യൂസ് ഏതെല്ലാം വിധത്തിലാണ് ചര്‍മസൗന്ദര്യത്തിന് സഹായകമാകുന്നതെന്നറിയൂ, ക്ലെന്‍സര്‍  മുന്തിരി ജ്യൂസ് നല്ലൊരു ക്ലെന്‍സറായി ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന് തിളക്കവും മൃദുത്വവുമുണ്ടാകാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത് സണ്‍ടാന്‍  സണ്‍ടാന്‍ പരിഹാരം കൂടിയാണ് മുന്തിരി ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത്. ഇതിന് സൂര്യനിലെ അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുവാനുള്ള ശക്തിയുണ്ട്....

ഭംഗിയുള്ള ചുണ്ടുകള്‍...........................

Image
ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് പല ഘടകങ്ങളുമുണ്ട്.  ഭക്ഷണം, ചുണ്ടുകളുടെ സംരക്ഷണം എന്നിവ ഇതില്‍ ചിലതു മാത്രമാണ്. വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്.  ചുണ്ടുകള്‍ ആകര്‍ഷകമാക്കുവാന്‍ ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് ലിപ്സ്റ്റിക് തന്നെ ഉപയോഗിയ്ക്കണമെന്നില്ല. ഇത് സ്വാഭാവികമായി നേടാവുന്ന പല വഴികളുമുണ്ട്. പഞ്ചസാര  പഞ്ചസാര പൊടിച്ച് ഒലീവ് ഓയിലില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ സ്‌ക്രബ് ചെയ്യുക. ഇത് ചുണ്ടിന്റെ കറുപ്പു നിറം അകറ്റും. ബദാം ഓയില്‍  ബദാം ഓയിലും പാല്‍പ്പാടിയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ബദാം ഓയില്‍ മാത്രമായും പുരട്ടാം. വെണ്ണ, നെയ്യ്  വെണ്ണ, നെയ്യ് എന്നിവ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം നല്‍കുകയും മൃദുവാക്കുകയും ചെയ്യും. പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത്  പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചുണ്ടുകളിലും രക്തപ്രസാദമുണ്ടാകാന്‍ സഹ...