സൗന്ദര്യം കൂട്ടും വഴികള്‍
സൗന്ദര്യം നല്‍കുന്ന സ്രോതസ്സുകളൊന്നും ഇല്ല, അതേസമയം നമ്മള്‍ കഴിക്കുന്ന ആഹാരവും സ്വയം പരിചരണവും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്‌ക്കാനും സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.ശരീരത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിന് ശരീരത്തിന് ശരിയായ പോഷകങ്ങള്‍ ആവശ്യമാണ്, ചര്‍മ്മത്തിന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. പോഷകങ്ങള്‍ പുതിയ കോശങ്ങള്‍ ഉണ്ടാകാനും കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കും. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, സമ്മര്‍ദ്ദം, വിഷാംശങ്ങള്‍, പോഷകം കുറഞ്ഞ ആഹാര രീതി എന്നിവ വാര്‍ദ്ധക്യം വരുന്നതിന്റെ വേഗത കൂട്ടും. വേണ്ടത്ര ഉറക്കം, വിശ്രമം, വ്യായാമം എന്നിവയ്‌ക്ക് പുറമെ അപകടകരങ്ങളായ രാസവസ്‌തുക്കളെ അകറ്റി നിര്‍ത്തുന്നതും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക ചെറിയ അളവിലുള്ള നിര്‍ജ്ജലീകരണം പോലും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിര്‍ജ്ജലീകരണം സംഭവിക്കുന്ന നിമിഷത്തില്‍ തന്നെ അത് ചര്‍മ്മത്തില്‍ പ്രതിഫലിക്കും. ഇത് ചര്‍മ്മം ഇരുളുന്നതിനും തളരുന്നതിനും അയയുന്നതിനും കാരണമാകും ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ചര്‍മ്മത്തിന്റെ തകരാറുകളും...