സൗന്ദര്യ സംരക്ഷണം പുരുഷന്‍മാര്‍ക്കും
സൗന്ദര്യ സംരക്ഷണം സ്ത്രീകള്‍ക്കുള്ളതാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. എന്നാല്‍ അതു നിങ്ങളുടെ മാത്രം കുത്തകയല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പുരുഷ കേസരികള്‍. സ്ത്രീകളുടെ ശ്രദ്ധാ കേന്ദ്രമാവാന്‍ വേണ്ടി മാത്രമല്ല തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയും. അതിനു വേണ്ടി അല്‍പം കഷ്ടപ്പെടാനും അവര്‍ തയ്യാറാകണം എന്നു മാത്രം. മുഖസൗന്ദര്യത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ. തേന്‍ പോലെ സൗന്ദര്യം ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം അല്‍പം തേന്‍ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും. തേന്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയൂ. മാറ്റം അപ്പോള്‍ അറിയാം. ഓട്‌സിനെ മറക്കല്ലേ അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടൂ. സൗന്ദര്യം നിങ്ങളെ തേടി വരും. മൃതകോശങ്ങളെ നീക്കം ചെയ്യുക പുരുഷന്‍മാരുടെ മുഖം സ്ത്രീകളുടെ മുഖത്തേക്കാള്‍ ചെറുപ്പത്തോടെ നില്‍ക്കാന്‍ കാരണം പുരുഷന്‍മാര്‍ എന്നും ഷേവിങ് കഴിഞ്ഞാല്‍ മുഖം മസ്സാജ് ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും. മുട്ടയും സൗന്ദര്യവും ചര്‍മ്മം വളരെ സുന്ദരവും മൃ...