ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!


ആരാണ് തിളക്കമുള്ള ചര്‍മ്മം ആഗ്രഹിക്കാത്തത്? ശരിയായ ഉറക്കം, സിറ്റിഎം ദിനചര്യ, ശരിയായ ഭക്ഷണക്രമം, വ്യായാമം, ശരിയായ വിധത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കല്‍ എന്നിവയാണ് തിളക്കമാര്‍ന്ന ചര്‍മ്മത്തിന്‍റെ പ്രധാന രഹസ്യങ്ങള്‍. എന്നാല്‍ ഇവയെല്ലാം കൃത്യമായി പിന്തുടര്‍ന്നാലും ചിലര്‍ക്ക് കാര്യം സാധിച്ചു എന്ന് വരില്ല. ഇക്കാര്യത്തിനായി നിങ്ങള്‍ ഏറെ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാനാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.


1. അരി, എളള് സ്ക്രബ്ബ് അരിയും എള്ളും തുല്യ അളവിലെടുത്ത് തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് നന്നായി അരച്ച് മുഖത്ത് തേച്ച് ഒന്നോ രണ്ടോ മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. എള്ള് ചര്‍മ്മത്തിന് പോഷണവും നനവും നല്കുന്നു. അരിപ്പൊടി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ഇത് ശരീരത്തിനും മുഖത്തിനും അനുയോജ്യമായ പോളിഷാണ്.



2. സ്ലീപ്പിങ്ങ് പായ്ക്കുകള്‍ പ്രാഹ ബ്ലോസ്സം സ്ലീപ്പിങ്ങ് പായ്ക്കുകള്‍ ഉറങ്ങുന്ന സമയത്ത് ചര്‍മ്മത്തിന് പോഷണം നല്കും. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം. കട്ടി കുറഞ്ഞ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകി മേക്കപ്പിന്‍റെ അവശഷ്ടങ്ങളെല്ലാം നീക്കം


 3. പാല്‍ ചര്‍മ്മത്തിന് തിളക്കം നല്കാനുപകരിക്കുന്ന ഒരു പ്രകൃതി ദത്തമായ മാര്‍ഗ്ഗമാണ് പാല്‍ ഉപയോഗിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ പാല്‍ വളരെ കട്ടികുറഞ്ഞ പാളിയായി മുഖത്ത് തേക്കുക. പാല്‍ പൂര്‍ണ്ണമായും ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടതിന് ശേഷം രാവിലെ കടുപ്പം കുറഞ്ഞ ഒരു ഫേസ് വാഷ് 

4. സ്ക്രബ്ബും മോയ്സ്ചറൈസറും കടുപ്പം കുറഞ്ഞ ഒരു എക്സ്ഫോലിയേറ്റര്‍ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കിയ ശേഷം ഉണങ്ങാനനുവദിക്കുക. മേക്കപ്പിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തേനും ഫുള്ളഴ്സ് എര്‍ത്തും ചേര്‍ത്ത് പായ്ക്കുണ്ടാക്കി 15 മിനുട്ടെങ്കിലും അത് നിലനിര്‍ത്തുക. ഇത് ഉണങ്ങുമ്പോള്‍ അല്പം വെള്ളം ഉപയോഗിച്ച് 

5. കണ്ണുകള്‍ മുഖത്തിന് തിളക്കം നല്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുകളെ മറന്നുപോകരുത്. കംപ്യൂട്ടറില്‍ ഏറെ നേരം നോക്കിയിരിക്കുന്നതും, ഉറക്കക്കുറവും കണ്ണിന് ചുറ്റും കറുത്ത വൃത്തങ്ങളുണ്ടാക്കും. ഇനി പറയുന്ന കാര്യങ്ങള്‍ കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. ഉറങ്ങുമ്പോള്‍ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന് നനവ് നല്കുന്ന ജെല്‍ ഉപയോഗിക്കുക. ഉറങ്ങുമ്പോള്‍ ഒരു മാസ്ക് ഉപയോഗിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക. ഇവ ചെയ്യുന്നത് വഴി കണ്ണിന്‍റെ കറുത്തപാടുകള്‍ മാറിയില്ലെങ്കിലും കണ്ണുകള്‍ ഫ്രഷാവും.

6. ഫേസ് ഓയില്‍ ശീതകാലത്ത് ശുദ്ധമായ, മികച്ച ഫലം നല്കുന്ന ആയുര്‍വേദ ഓയിലുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പോഷണം നല്കും. വരണ്ട ചര്‍മ്മമുള്ളവര്‍ ഇത് രാത്രിയില്‍ തേച്ച് രാവിലെ മൃദുവായി സ്ക്രബ്ബ് ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കം നല്കും. സാധാരണ ചര്‍മ്മത്തിന്, ഇത് തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. രാത്രി കിടക്കുന്നതിന് മുമ്പ് അല്പം സ്പ്രിറ്റ്സ് മുഖത്ത് തേക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പാരാബെന്‍സ്, എസ്എല്‍എസ് എന്നിവ അടങ്ങാത്ത കടുപ്പം കുറഞ്ഞ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകുക.

Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി