Posts

Showing posts from July, 2015

സൗന്ദര്യ സംരക്ഷണം പുരുഷന്‍മാര്‍ക്കും

സൗന്ദര്യ സംരക്ഷണം സ്ത്രീകള്‍ക്കുള്ളതാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. എന്നാല്‍ അതു നിങ്ങളുടെ മാത്രം കുത്തകയല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പുരുഷ കേസരികള്‍. സ്ത്രീകളുടെ ശ്രദ്ധാ കേന്ദ്രമാവാന്‍ വേണ്ടി മാത്രമല്ല തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയും. അതിനു വേണ്ടി അല്‍പം കഷ്ടപ്പെടാനും അവര്‍ തയ്യാറാകണം എന്നു മാത്രം. മുഖസൗന്ദര്യത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ. തേന്‍ പോലെ സൗന്ദര്യം ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം അല്‍പം തേന്‍ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും. തേന്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയൂ. മാറ്റം അപ്പോള്‍ അറിയാം. ഓട്‌സിനെ മറക്കല്ലേ അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടൂ. സൗന്ദര്യം നിങ്ങളെ തേടി വരും. മൃതകോശങ്ങളെ നീക്കം ചെയ്യുക പുരുഷന്‍മാരുടെ മുഖം സ്ത്രീകളുടെ മുഖത്തേക്കാള്‍ ചെറുപ്പത്തോടെ നില്‍ക്കാന്‍ കാരണം പുരുഷന്‍മാര്‍ എന്നും ഷേവിങ് കഴിഞ്ഞാല്‍ മുഖം മസ്സാജ് ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും. മുട്ടയും സൗന്ദര്യവും ചര്‍മ്മം വളരെ സുന്ദരവും മൃ...

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

ആരാണ് തിളക്കമുള്ള ചര്‍മ്മം ആഗ്രഹിക്കാത്തത്? ശരിയായ ഉറക്കം, സിറ്റിഎം ദിനചര്യ, ശരിയായ ഭക്ഷണക്രമം, വ്യായാമം, ശരിയായ വിധത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കല്‍ എന്നിവയാണ് തിളക്കമാര്‍ന്ന ചര്‍മ്മത്തിന്‍റെ പ്രധാന രഹസ്യങ്ങള്‍. എന്നാല്‍ ഇവയെല്ലാം കൃത്യമായി പിന്തുടര്‍ന്നാലും ചിലര്‍ക്ക് കാര്യം സാധിച്ചു എന്ന് വരില്ല. ഇക്കാര്യത്തിനായി നിങ്ങള്‍ ഏറെ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാനാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. 1. അരി, എളള് സ്ക്രബ്ബ് അരിയും എള്ളും തുല്യ അളവിലെടുത്ത് തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് നന്നായി അരച്ച് മുഖത്ത് തേച്ച് ഒന്നോ രണ്ടോ മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. എള്ള് ചര്‍മ്മത്തിന് പോഷണവും നനവും നല്കുന്നു. അരിപ്പൊടി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ഇത് ശരീരത്തിനും മുഖത്തിനും അനുയോജ്യമായ പോളിഷാണ്. 2. സ്ലീപ്പിങ്ങ് പായ്ക്കുകള്‍ പ്രാഹ ബ്ലോസ്സം സ്ലീപ്പിങ്ങ് പായ്ക്കുകള്‍ ഉറങ്ങുന്ന സമയത്ത് ചര്‍മ്മത്തിന് പോഷണം നല്കും. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം. കട്ടി കുറഞ്ഞ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി ...