വിവിധതരം ചര്‍മത്തിന് ഫേസ് പായ്ക്കുകള്‍.
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി അധികം കാശൊന്നും മുടക്കാതെ വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അടുക്കളയിലേക്ക് പോയാല്‍ അവിടെ നിന്ന് തന്നെ സൗന്ദര്യ സംരക്ഷണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. മുട്ടവെള്ള പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയതാണ് മുട്ടയുടെ വെള്ള. അതിനാല്‍ തന്നെ മുഖക്കുരു കുറയ്ക്കാനും, ഭേദമാക്കാനും ഇത് സഹായിക്കും. മുട്ടവെള്ളയിലെ ഔഷധഗുണം ചര്‍മ്മത്തിന്‍റെ ഇലാസ്തികത കൂട്ടുകയും, സുഷിരങ്ങള്‍ ചെറുതാക്കുകയും ചെയ്യും. അമിതമായ എണ്ണയില്‍ നിന്ന് പ്രോട്ടീന്‍ വേര്‍തിരിക്കുകയും അതുവഴി ചര്‍മ്മത്തിന് വരള്‍ച്ചയും വലിച്ചിലും ഉണ്ടാകാതെ ഇത് സംരക്ഷിക്കുകയും ചെയ്യും. ഉപയോഗിക്കുന്ന വിധം - മുട്ടയുടെ വെള്ള ഒരു സ്പൂണ്‍ നാരങ്ങനീരുമായി ചേര്‍ക്കുക. ഇത് മുഖത്ത് തേക്കുക. മുഖത്ത് ഫേസ്പാക്ക് ഇട്ട ശേഷം സംസാരിക്കുകയോ, ഭക്ഷണം കഴിക്കുകയോ, വായ ചലിപ്പിക്കുകയോ ചെയ്യരുത്. ഉണങ്ങാനനുവദിച്ച് 10-15 മിനുട്ടിന് ശേഷം, മാസ്ക് ഉണങ്ങി പൊളിയാന്‍ തുടങ്ങിയാല്‍ വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ആസ്പിരിന്‍ മാസ്ക് വേദനാസംഹാര ശേഷിയുള്ളതാണ് ആസ്പിരിന്‍. സമ്മര്‍ദ്ധം പ്രയോഗിക...