പ്രായക്കുറവു തോന്നിക്കേണ്ടേ.........
ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുവാന്‍ ആരും ആഗ്രഹിയ്ക്കില്ല. എപ്പോഴും ചെറുപ്പമെന്നു കേള്‍ക്കുവാനായിരിക്കും എല്ലാവര്‍ക്കും ആഗ്രഹവും.
പ്രായം കൂടുന്നുവെന്നു കാണിയ്ക്കുന്ന പ്രധാന തെളിവ് മുഖത്തും ചര്‍മത്തിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകളാണ്.
ഇത്തരം ചുളിവുകളെ തടയുകയെന്നതാണ് പ്രായം കൂടാതിരിയ്ക്കാനുള്ള ചര്‍മസംരക്ഷണത്തില്‍ പ്രധാനം. ചര്‍മത്തിലെ ചുളിവുകളെ അകറ്റി നിര്‍ത്താനുള്ള ചില വീട്ടുപായങ്ങളെക്കുറിച്ചറിയൂ,
തക്കാളി പള്‍പ്പ്
തക്കാളി പള്‍പ്പ് മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്.
തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റും.
ചെറുനാരങ്ങാനീരും പഞ്ചസാരയും
ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യുന്നത് ചുളിവുകള്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്.
തൈര്, തേന്‍, നാരങ്ങാനീര്
തൈര്, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ നല്ലതാണ്.
മുട്ടവെള്ള
മുട്ടവെള്ള കൊണ്ട് മുഖം മസാജ് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റുന്നതിനുള്ള മറ്റൊരു വഴിയാണ്.
ആവണക്കെണ്ണ
ആവണക്കെണ്ണ മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യുന്നതും ചര്‍മത്തിലെ ചുളിവകറ്റാന്‍ സഹായിക്കും.
മുന്തിരി
മുന്തിരി തൊലി നീക്കി മുഖത്ത് മസാജ് ചെയ്യുന്നതും ചുളിവകറ്റാന്‍ നല്ലതാണ്
Comments
Post a Comment