വിവിധതരം ചര്‍മത്തിന് ഫേസ് പായ്ക്കുകള്‍.



സൗന്ദര്യസംരക്ഷണത്തിന് വേണ്ടി അധികം കാശൊന്നും മുടക്കാതെ വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അടുക്കളയിലേക്ക് പോയാല്‍ അവിടെ നിന്ന് തന്നെ സൗന്ദര്യ സംരക്ഷണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം.

മുട്ടവെള്ള 


പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയതാണ് മുട്ടയുടെ വെള്ള. അതിനാല്‍ തന്നെ മുഖക്കുരു കുറയ്ക്കാനും, ഭേദമാക്കാനും ഇത് സഹായിക്കും. മുട്ടവെള്ളയിലെ ഔഷധഗുണം ചര്‍മ്മത്തിന്‍റെ ഇലാസ്തികത കൂട്ടുകയും, സുഷിരങ്ങള്‍ ചെറുതാക്കുകയും ചെയ്യും. അമിതമായ എണ്ണയില്‍ നിന്ന് പ്രോട്ടീന്‍ വേര്‍തിരിക്കുകയും അതുവഴി ചര്‍മ്മത്തിന് വരള്‍ച്ചയും വലിച്ചിലും ഉണ്ടാകാതെ ഇത് സംരക്ഷിക്കുകയും ചെയ്യും.


ഉപയോഗിക്കുന്ന വിധം - 


മുട്ടയുടെ വെള്ള ഒരു സ്പൂണ്‍ നാരങ്ങനീരുമായി ചേര്‍ക്കുക. ഇത് മുഖത്ത് തേക്കുക. മുഖത്ത് ഫേസ്പാക്ക് ഇട്ട ശേഷം സംസാരിക്കുകയോ, ഭക്ഷണം കഴിക്കുകയോ, വായ ചലിപ്പിക്കുകയോ ചെയ്യരുത്. 


ഉണങ്ങാനനുവദിച്ച് 10-15 മിനുട്ടിന് ശേഷം, മാസ്ക് ഉണങ്ങി പൊളിയാന്‍ തുടങ്ങിയാല്‍  വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.


ആസ്പിരിന്‍ മാസ്ക്


വേദനാസംഹാര ശേഷിയുള്ളതാണ് ആസ്പിരിന്‍. സമ്മര്‍ദ്ധം പ്രയോഗിക്കാതെ തന്നെ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ആസ്പിരിന്‍ സഹായിക്കും. 
എണ്ണമയമുള്ള, മുഖക്കുരു നിറഞ്ഞ മുഖത്തിന് ഇത് ഏറെ ഫലപ്രദമാകും. 


ഉപയോഗിക്കുന്ന വിധം - 



നാല് ആസ്പിരിന്‍ ഗുളികകള്‍ നന്നായി പൊടിക്കുക. അല്പം വെള്ളം ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അല്പം തൈരോ, ക്രീമോ ചേര്‍ത്താല്‍ ക്രീമിന് കൂടുതല്‍ അയവ് ലഭിക്കും. മുഖം വൃത്തിയാക്കിയ ശേഷം ഇത് തേക്കാം. 


കണ്ണിലും, മൂക്കിലും ഇത് പുരളാതെ ശ്രദ്ധിക്കണം. പത്ത് മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം. 


അവൊക്കാഡോ മാസ്ക് 


ആരോഗ്യകരമായ കൊഴുപ്പുകളും, ഫൈറ്റോന്യൂട്രിയന്‍റുകളും അടങ്ങിയ അവൊക്കാഡോ ചര്‍മ്മവും തലമുടിയും മോയ്സ്ചറൈസ് ചെയ്യാന്‍ ഉത്തമമാണ്. 


മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും, ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ അവൊക്കാഡോ ചര്‍മ്മത്തിന് മൃദുലത നല്കുകയും, കോശങ്ങളുടെ നാശവും, എരിച്ചിലും മാറ്റുകയും ചെയ്യും.



 ഉപയോഗിക്കുന്ന വിധം - 



ഒരു അവക്കാഡൊയുടെ പകുതി പള്‍പ്പ് രൂപത്തിലരയ്ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്താല്‍ ചര്‍മ്മം ശുദ്ധികരിക്കാനും, തൈര് ചേര്‍ത്താല്‍ ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ നീക്കാനുമാവും. 



കാല്‍ കപ്പ് വിര്‍ജിന്‍ ഒലിവ് ഓയിലും ഇതില്‍ ചേര്‍ക്കാം. ഇത് കൂട്ടി കലര്‍ത്തി കഴുത്തിലും മുഖത്തും തേക്കുക. 15-20 മിനുട്ട് കഴിഞ്ഞ് വെള്ളത്തില്‍ കഴുകുക.


വാഴപ്പഴം





എരിച്ചിലുള്ള ചര്‍മ്മത്തിന് ആശ്വാസം നല്കാന്‍ വാഴപ്പഴത്തിന് കഴിവുണ്ട്. മുഖക്കുരുവും, പാടുകളും മാറ്റാനും ഇത് ഉത്തമമാണ്. വാഴപ്പഴത്തിലെ ഉയര്‍ന്ന് അളവിലുള്ള പൊട്ടാസ്യം ചര്‍മ്മത്തെ മൃദുലമാക്കാന്‍ സഹായിക്കും.

 ഉപയോഗിക്കുന്ന വിധം - 


ഒരു വാഴപ്പഴം തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ഇതില്‍ ചേര്‍ത്ത് വരണ്ട ചര്‍മ്മത്തില്‍ തേക്കുക. 10-20 മിനുട്ട് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. സമ്മര്‍ദ്ദം നിറഞ്ഞ തിരക്കേറിയ ജീവിത ശൈലിയും, 

മാലിന്യങ്ങളും,ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും ചര്‍മ്മത്തിന്‍റെ ശോഭ കെടുത്തുന്നതാണ്. വിളറിയ ചര്‍മ്മത്തെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഈ മാസ്ക് സഹായിക്കും.

പപ്പായ


വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയ പപ്പായ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ തടയാന്‍ കഴിവുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും പപ്പായ ഉത്തമമാണ്.


 ഉപയോഗിക്കുന്ന വിധം - 


ഒരു പപ്പായ തൊലിയും, കുരവും കളഞ്ഞ് ചെറു കഷ്ണങ്ങളാക്കുക. കാല്‍ കപ്പ് തേന്‍ ഇതില്‍ ചേര്‍ത്ത് നന്നായി അരയ്ക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഇത് തേച്ചുപിടിപ്പിക്കുക. കണ്ണിന്‍റെ ഭാഗത്ത് ഇത് തേക്കരുത്. 10-15 മിനുട്ട് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.


നാരങ്ങനീര്-ഉപ്പ് മാസ്ക്



ഏറെ ഉന്മേഷം നല്കുന്ന ഒരു മാസ്കാണിത്. കടലുപ്പ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തമമാണ്. ഒരു സ്വഭാവിക വിഷനാശിനിയായി ഉപ്പും, ബ്ലീച്ചിംഗ് ഏജന്‍റായി നാരങ്ങ നീരും പ്രവര്‍ത്തിക്കും. 



ചര്‍മ്മത്തിലെ പാടുകളും, നിറഭേദങ്ങളും മാറ്റാന്‍ നാരങ്ങ നീര് സഹായിക്കും. നാരങ്ങ നീരും, ഉപ്പും ചേര്‍ന്ന മാസ്കിലെ ആന്‍റി സെപ്റ്റിക് ഘടകങ്ങള്‍ അഴുക്കും, ബാക്ടീരിയകളും അകറ്റുകയും അത് വഴി മുഖക്കുരു ഉണ്ടാവുന്നത് തടയാനും സാധിക്കും.

ഉപയോഗിക്കുന്ന വിധം - 



കാല്‍കപ്പ് ഉപ്പ് നാരങ്ങനീരുമായി ചേര്‍ക്കുക. ഇത് മുഖത്തും, കഴുത്തിലും വൃത്താകൃതിയില്‍ തേച്ചുപിടിപ്പിക്കുക.

ഓട്ട്മീല്‍



ഏറ്റവുമധികം അമിനോ ആസിഡ് അടങ്ങിയ ധാന്യമാണ് ഓട്ട്സ്. ചര്‍മ്മത്തില്‍ അലര്‍ജിയുള്ളവര്‍ക്ക് ഈ ഹൈപ്പോഅലര്‍ജിക് ഘടകം സഹായകരമാകും. 



പാടുകള്‍ അകറ്റാനും, ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ അകറ്റാനും, മുഖക്കുരു, എക്സിമ, റൊസാസിയ തുടങ്ങിയവ അകറ്റാനും ഓട്ട്മീല്‍ ഫേഷ്യല്‍ സഹായിക്കും. ഇത് ഒരു പ്രകൃതിദത്ത എക്സ്ഫോലിയേറ്ററായി പ്രവര്‍ത്തിക്കും. 

ഉപയോഗിക്കുന്ന വിധം - 


രണ്ട് ടേബിള്‍സ്പൂണ്‍ സാധാരണ ഓട്ട്മീല്‍ ഒരു കപ്പ് പാലില്‍ ചേര്‍ക്കുക. ഇത് ചൂടാക്കി കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. തുടര്‍ന്ന് തീയില്‍ നിന്ന് മാറ്റി രണ്ട് സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. തൊടാന്‍‌ സാധിക്കുന്ന ചൂടിലെത്തിയാല്‍ ഇത് മുഖത്ത് തേക്കുക. 20-30 മിനുട്ട് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.













Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി