മുടി തിളങ്ങാന്‍ വാഴപ്പഴം..........



മുഖക്കുരുവും പാടുകളും മായ്ക്കാന്‍ പഴസത്ത് സഹായിക്കും. ഒരു പഴം, ഒരു ടീസ്പൂണ്‍ പാല്‍, ഒരു നുള്ള് ജാതിക്ക, ഒരു ടീസ്പൂണ്‍ ഓട്‌സ്‌പൊടി എന്നിവ ചേര്‍ത്ത് പാക്കുണ്ടാക്കി മുഖത്തു പുരട്ടൂ. നന്നായി ഉണങ്ങിയ ശേഷം മുഖം കഴുകിയാല്‍ മതി. മുഖം നല്ല ഫ്രഷായിരിക്കും. 

'ഒരു നേന്ത്രപ്പഴം ഇടിച്ചുകലക്കി അതില്‍ കട്ടിത്തൈര് ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞശേഷം തല കഴുകാം. ഒരുമാസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ മുടികൊഴിച്ചിലകലും. മുടിക്ക് തിളക്കവും കിട്ടും.' 


മുഖത്തും മുടിക്കും മാത്രമല്ല, കാലിന്റെ ഉപ്പൂറ്റിയുടെ പരപരുപ്പ് മാറ്റാനും പാക്ക് പുരട്ടാം. നന്നായി പഴുത്ത നേന്ത്രപ്പഴം കൊണ്ട് അടിച്ചെടുത്ത പഴച്ചാറ് പത്തുമിനിട്ട് ഉപ്പൂറ്റിയില്‍ പുരട്ടിവെച്ച ശേഷം കഴുകുക. 

കണ്ണിനുണ്ടാകുന്ന ഡ്രൈഐ എന്ന രോഗം വരാതിരിക്കാന്‍ ഒരുദിവസം ഒരു നേന്ത്രപ്പഴംവെച്ച് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവയും, പൊട്ടാസ്യം തുടങ്ങി ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളെല്ലാം നേന്ത്രപ്പഴത്തില്‍ സമൃദ്ധമാണ്.



Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍