Turmeric Benefits...



മഞ്ഞള്‍ ഉപയോഗിക്കുന്നത് വഴി മുടി കൊഴിച്ചില്‍ തടയാനാവും. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഒപ്പം ഒരു കണ്ടീഷണറായി പ്രവര്‍ത്തിക്കാനും മഞ്ഞളിന് കഴിവുണ്ട്. മഞ്ഞള്‍ തുല്യ അളവ് പാലും തേനുമായി കലര്‍ത്തി തലയില്‍ തേയ്ക്കുക. മസാജ് ചെയ്ത് അല്പസമയത്തിന് ശേഷം തല കഴുകാം. തലമുടിക്ക് നിറം നല്‍കാനും മഞ്ഞള്‍ ഫലപ്രദമാണ്. മഞ്ഞള്‍ മൈലാഞ്ചിയുമായി കലര്‍ത്തി തലയോട്ടിയില്‍ തേയ്ക്കുന്നത് മികച്ച ഫലം നല്‍കും. മഞ്ഞള്‍ തികച്ചും പ്രകൃതിദത്തമായ ഉത്പന്നമായതിനാല്‍ ദോഷങ്ങളൊന്നും ഉണ്ടാകുകയുമില്ല.
തലയിലെ പലവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു 
മഞ്ഞള്‍ ഉപയോഗിച്ച് തലയിലെ പല തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കാനാവും. എസ്കിമ, ഫംഗസ് പ്രശ്നങ്ങള്‍, മുടിയുടെ കട്ടി കുറയല്‍, ചൊറിച്ചില്‍ തുടങ്ങിയവയ്ക്കൊക്കെ മഞ്ഞള്‍ ഉപയോഗിക്കാം. മഞ്ഞള്‍ പേസ്റ്റ് രൂപത്തിലാക്കിയത് തലയോട്ടിയില്‍ മസാജ് ചെയ്യുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം. തലയിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. മഞ്ഞളിലെ സമ്പന്നമായ ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഇതിന് പരിഹാരം നല്‍കും. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. മഞ്ഞളും ഒലിവ് ഓയിലും കൂട്ടിക്കലര്‍ത്തി തലയില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. തലയിലെ പേന്‍ ശല്യത്തിന്‌ മഞ്ഞള്‍ നല്ലൊരു പ്രതിവിധിയാണ്‌.

Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍