പുരുഷന്മാര്‍ക്കും ചേരും ഫേസ് പായ്ക്കുകള്‍.........




സ്ത്രീകളെപ്പോലെ പുരുഷന്മാരും സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കുന്ന കാലമാണിത്. 

എന്നാല്‍ പലപ്പോഴും ഇവര്‍ വരുത്താറുള്ള തെറ്റ് സ്ത്രീകള്‍ക്കുള്ള ക്രീമുകളും സൗന്ദര്യവര്‍ദ്ധക ഉപാധികളും ഉപയോഗിക്കുന്നുവെന്നതാണ്. പുരുഷന്മാരുടെ ചര്‍മം സ്ത്രീകളുടേതിനാല്‍ കട്ടി കൂടിയതാണ്.




 ഇതുകൊണ്ടു തന്നെ ഇവര്‍ക്കു വേണ്ട സൗന്ദര്യവര്‍ദ്ധകോപാധികളും വ്യത്യാസമുള്ളവയാണ്.

 പുരുഷന്മാര്‍ക്കുപയോഗിക്കാവുന്ന ചില പ്രകൃതിദത്ത ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ. പ്രകൃതിദത്ത സൗന്ദര്യം പുരുഷന്മാര്‍ക്കും ലഭിയ്ക്കട്ടെ

കുക്കുമ്പര്‍ മാസ്‌ക്



പുരുഷ ചര്‍മത്തില്‍ എണ്ണമയം കൂടുതലായിരിക്കും. ഇത്തരം ചര്‍മത്തിന് കുക്കുമ്പര്‍ മാസ്‌ക് ഗുണം ചെയ്യും. കുക്കുമ്പര്‍ അരച്ച് തേനും തൈരും ചേര്‍ത്ത് പുരട്ടാം.


തക്കാളി




 നല്ലവണ്ണം പഴുത്ത തക്കാളി ഉടച്ച് മുഖത്തു പുരട്ടുകയോ മുറിച്ച തക്കാളി കൊണ്ട് മസാജ് ചെയ്യുകയോ ആവാം.


തേനും മുട്ടയും തൈരും


തേനും മുട്ടയും തൈരും ചേര്‍ത്ത് ഫേസ് മാസ്‌കുണ്ടാക്കാം.ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ആര്യവേപ്പ് 


ആര്യവേപ്പ് ഔഷധഗുണങ്ങളുള്ള ഒരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. ചൂടുവെള്ളത്തില്‍ രാത്രി മുഴുവന്‍ ആര്യവേപ്പില ഇട്ടുവച്ച് ഇത് അരച്ചെടുത്ത് പാലും ചേര്‍ത്ത് മുഖത്തിടാം.



ആപ്പിള്‍


ആപ്പിള്‍ ഉടച്ചതില്‍ തേന്‍ ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.


ബട്ടര്‍ ഫ്രൂട്ട് 


ബട്ടര്‍ ഫ്രൂട്ട് ഉടച്ചു മുഖത്തു പുരട്ടുന്നതും നല്ലൊരു ഫേസ് മാസ്‌കാണ്















Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി