Posts

Showing posts from 2014

How to make wax at home...

Image
കൃത്യം 2 കപ്പ്‌ പഞ്ചസാര, കാല്‍ കപ്പ്‌ വെള്ളം, കാല്‍ കപ്പ്‌ തേന്‍, കാല്‍ കപ്പ്‌ നാരങ്ങ നീര്‌ എന്നിവ ഒരു പാത്രത്തില്‍ എടുക്കുക.  ചേരുവകള്‍ അടങ്ങിയ പാത്രം ചൂടാക്കാന്‍ വയ്‌ക്കുക. താഴ്‌ന്ന തീയില്‍ ചേരുവകള്‍ ചൂടാക്കുക. ഇങ്ങനെ അരമണിക്കൂര്‍ നേരം പാകം ചെയ്യണം.  മിശ്രിതം നല്ല തവിട്ട്‌ നിറത്തിലാകും. ഉടന്‍ തന്നെ പാത്രം തീയില്‍ നിന്നും മാറ്റി മുറിയിലെ താപനിലിയില്‍ വയ്‌ക്കുക.  അതിന്‌ ശേഷം കക്ഷം വെള്ളം ഉപയോഗിച്ച്‌ നന്നായി കഴുകി വിയര്‍പ്പ്‌ പൂര്‍ണമായി നീക്കം ചെയ്യുക. കക്ഷം നന്നായി ഉണങ്ങിയതിന്‌ ശേഷം ബേബി പൗഡര്‍ ഇടുക. ശരീരത്തിലെ അധിക എണ്ണ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും.   പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട്‌ നേരത്തെ തയ്യാറാക്കി വച്ച വാക്‌സ്‌ കക്ഷത്തിലെ രോമവളര്‍ച്ചയുള്ള പ്രദേശത്ത്‌ കൈകൊണ്ടോ സ്‌പൂണ്‍ കൊണ്ടോ പുരട്ടുക. ആദ്യമായി ചെയ്യുകയാണെങ്കില്‍ കൈയ്യുടെ ഏതെങ്കിലും ഭാഗത്ത്‌ മാത്രം ആദ്യം ചെയ്‌ത്‌ നോക്കുക.  വാക്‌സ്‌ അലര്‍ജിയോ മറ്റോ ഉണ്ടാക്കുമോ എന്നറിയാന്‍ ഇത്‌ സഹായിക്കും. കൈകളില്‍ ആദ്യം ചെയത്‌ നോക്കി പ്രശ്‌നം ഒന്നുമില്ല എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം കക്ഷത്തില്‍ ...

വിവിധതരം ചര്‍മത്തിന് ഫേസ് പായ്ക്കുകള്‍.

Image
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി അധികം കാശൊന്നും മുടക്കാതെ വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അടുക്കളയിലേക്ക് പോയാല്‍ അവിടെ നിന്ന് തന്നെ സൗന്ദര്യ സംരക്ഷണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. മുട്ടവെള്ള  പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയതാണ് മുട്ടയുടെ വെള്ള. അതിനാല്‍ തന്നെ മുഖക്കുരു കുറയ്ക്കാനും, ഭേദമാക്കാനും ഇത് സഹായിക്കും. മുട്ടവെള്ളയിലെ ഔഷധഗുണം ചര്‍മ്മത്തിന്‍റെ ഇലാസ്തികത കൂട്ടുകയും, സുഷിരങ്ങള്‍ ചെറുതാക്കുകയും ചെയ്യും. അമിതമായ എണ്ണയില്‍ നിന്ന് പ്രോട്ടീന്‍ വേര്‍തിരിക്കുകയും അതുവഴി ചര്‍മ്മത്തിന് വരള്‍ച്ചയും വലിച്ചിലും ഉണ്ടാകാതെ ഇത് സംരക്ഷിക്കുകയും ചെയ്യും. ഉപയോഗിക്കുന്ന വിധം -  മുട്ടയുടെ വെള്ള ഒരു സ്പൂണ്‍ നാരങ്ങനീരുമായി ചേര്‍ക്കുക. ഇത് മുഖത്ത് തേക്കുക. മുഖത്ത് ഫേസ്പാക്ക് ഇട്ട ശേഷം സംസാരിക്കുകയോ, ഭക്ഷണം കഴിക്കുകയോ, വായ ചലിപ്പിക്കുകയോ ചെയ്യരുത്.  ഉണങ്ങാനനുവദിച്ച് 10-15 മിനുട്ടിന് ശേഷം, മാസ്ക് ഉണങ്ങി പൊളിയാന്‍ തുടങ്ങിയാല്‍  വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ആസ്പിരിന്‍ മാസ്ക് വേദനാസംഹാര ശേഷിയുള്ളതാണ് ആസ്പിരിന്‍. സമ്മര്‍ദ്ധം പ്രയോഗിക...

പ്രായക്കുറവു തോന്നിക്കേണ്ടേ.........

Image
ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുവാന്‍ ആരും ആഗ്രഹിയ്ക്കില്ല. എപ്പോഴും ചെറുപ്പമെന്നു കേള്‍ക്കുവാനായിരിക്കും എല്ലാവര്‍ക്കും ആഗ്രഹവും.  പ്രായം കൂടുന്നുവെന്നു കാണിയ്ക്കുന്ന പ്രധാന തെളിവ് മുഖത്തും ചര്‍മത്തിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകളാണ്.  ഇത്തരം ചുളിവുകളെ തടയുകയെന്നതാണ് പ്രായം കൂടാതിരിയ്ക്കാനുള്ള ചര്‍മസംരക്ഷണത്തില്‍ പ്രധാനം. ചര്‍മത്തിലെ ചുളിവുകളെ അകറ്റി നിര്‍ത്താനുള്ള ചില വീട്ടുപായങ്ങളെക്കുറിച്ചറിയൂ, തക്കാളി പള്‍പ്പ്  തക്കാളി പള്‍പ്പ് മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്. തേങ്ങാപ്പാല്‍  തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റും. ചെറുനാരങ്ങാനീരും പഞ്ചസാരയും  ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യുന്നത് ചുളിവുകള്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്. തൈര്, തേന്‍, നാരങ്ങാനീര്  തൈര്, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ നല്ലതാണ്. മുട്ടവെള്ള  മുട്ടവെള്ള കൊണ്ട് മുഖം മസാജ് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ...

മുടി തിളങ്ങാന്‍ വാഴപ്പഴം..........

Image
മുഖക്കുരുവും പാടുകളും മായ്ക്കാന്‍ പഴസത്ത് സഹായിക്കും. ഒരു പഴം, ഒരു ടീസ്പൂണ്‍ പാല്‍, ഒരു നുള്ള് ജാതിക്ക, ഒരു ടീസ്പൂണ്‍ ഓട്‌സ്‌പൊടി എന്നിവ ചേര്‍ത്ത് പാക്കുണ്ടാക്കി മുഖത്തു പുരട്ടൂ. നന്നായി ഉണങ്ങിയ ശേഷം മുഖം കഴുകിയാല്‍ മതി. മുഖം നല്ല ഫ്രഷായിരിക്കും.  'ഒരു നേന്ത്രപ്പഴം ഇടിച്ചുകലക്കി അതില്‍ കട്ടിത്തൈര് ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞശേഷം തല കഴുകാം. ഒരുമാസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ മുടികൊഴിച്ചിലകലും. മുടിക്ക് തിളക്കവും കിട്ടും.'  മുഖത്തും മുടിക്കും മാത്രമല്ല, കാലിന്റെ ഉപ്പൂറ്റിയുടെ പരപരുപ്പ് മാറ്റാനും പാക്ക് പുരട്ടാം. നന്നായി പഴുത്ത നേന്ത്രപ്പഴം കൊണ്ട് അടിച്ചെടുത്ത പഴച്ചാറ് പത്തുമിനിട്ട് ഉപ്പൂറ്റിയില്‍ പുരട്ടിവെച്ച ശേഷം കഴുകുക.  കണ്ണിനുണ്ടാകുന്ന ഡ്രൈഐ എന്ന രോഗം വരാതിരിക്കാന്‍ ഒരുദിവസം ഒരു നേന്ത്രപ്പഴംവെച്ച് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവയും, പൊട്ടാസ്യം തുടങ്ങി ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളെല്ലാം നേന്ത്രപ്പഴത്തില്‍ സമൃദ്ധമാണ്.

മുന്തിരി ജ്യൂസ് കൊണ്ട് സൗന്ദര്യം........

Image
ആരോഗ്യത്തിന് ചേര്‍ന്ന ഉത്തമമായ ഒരു ഭക്ഷണമാണ് മുന്തിരി. അല്‍ഷീമേഴ്‌സ്, യൂറിക് ആസിഡ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. ശരീരത്തിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇവയിലെ ഫ്‌ളേവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.  പ്രായക്കൂടുതലിന് ചില വിചിത്ര കാരണങ്ങള്‍ എന്നാല്‍ മുന്തിരിയും മുന്തിരി ജ്യൂസും ചര്‍മസൗന്ദര്യത്തിനും നല്ലതാണെന്നറിയാമോ, മുന്തിരിയില്‍ വൈറ്റമിന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പലതരത്തിലും ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. മുന്തിരി ജ്യൂസ് ഏതെല്ലാം വിധത്തിലാണ് ചര്‍മസൗന്ദര്യത്തിന് സഹായകമാകുന്നതെന്നറിയൂ, ക്ലെന്‍സര്‍  മുന്തിരി ജ്യൂസ് നല്ലൊരു ക്ലെന്‍സറായി ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന് തിളക്കവും മൃദുത്വവുമുണ്ടാകാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത് സണ്‍ടാന്‍  സണ്‍ടാന്‍ പരിഹാരം കൂടിയാണ് മുന്തിരി ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത്. ഇതിന് സൂര്യനിലെ അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുവാനുള്ള ശക്തിയുണ്ട്....