How to make wax at home...




കൃത്യം 2 കപ്പ്‌ പഞ്ചസാര, കാല്‍ കപ്പ്‌ വെള്ളം, കാല്‍ കപ്പ്‌ തേന്‍, കാല്‍ കപ്പ്‌ നാരങ്ങ നീര്‌ എന്നിവ ഒരു പാത്രത്തില്‍ എടുക്കുക. 

ചേരുവകള്‍ അടങ്ങിയ പാത്രം ചൂടാക്കാന്‍ വയ്‌ക്കുക. താഴ്‌ന്ന തീയില്‍ ചേരുവകള്‍ ചൂടാക്കുക. ഇങ്ങനെ അരമണിക്കൂര്‍ നേരം പാകം ചെയ്യണം.  മിശ്രിതം നല്ല തവിട്ട്‌ നിറത്തിലാകും. ഉടന്‍ തന്നെ പാത്രം തീയില്‍ നിന്നും മാറ്റി മുറിയിലെ താപനിലിയില്‍ വയ്‌ക്കുക. 


അതിന്‌ ശേഷം കക്ഷം വെള്ളം ഉപയോഗിച്ച്‌ നന്നായി കഴുകി വിയര്‍പ്പ്‌ പൂര്‍ണമായി നീക്കം ചെയ്യുക. കക്ഷം നന്നായി ഉണങ്ങിയതിന്‌ ശേഷം ബേബി പൗഡര്‍ ഇടുക. ശരീരത്തിലെ അധിക എണ്ണ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. 

 പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട്‌ നേരത്തെ തയ്യാറാക്കി വച്ച വാക്‌സ്‌ കക്ഷത്തിലെ രോമവളര്‍ച്ചയുള്ള പ്രദേശത്ത്‌ കൈകൊണ്ടോ സ്‌പൂണ്‍ കൊണ്ടോ പുരട്ടുക. ആദ്യമായി ചെയ്യുകയാണെങ്കില്‍ കൈയ്യുടെ ഏതെങ്കിലും ഭാഗത്ത്‌ മാത്രം ആദ്യം ചെയ്‌ത്‌ നോക്കുക. 



വാക്‌സ്‌ അലര്‍ജിയോ മറ്റോ ഉണ്ടാക്കുമോ എന്നറിയാന്‍ ഇത്‌ സഹായിക്കും. കൈകളില്‍ ആദ്യം ചെയത്‌ നോക്കി പ്രശ്‌നം ഒന്നുമില്ല എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം കക്ഷത്തില്‍ പൂര്‍ണമായി ഇത്‌ പുരട്ടുക. 

വാക്‌സ്‌ മിശ്രിതം അല്‍പനേരം ഉണങ്ങാന്‍ അനുവദിക്കുക. അതിന്‌ ശേഷം മറ്റേ കൈ ഉപയോഗിച്ച്‌ കക്ഷത്തില്‍ നിന്നും ഇത്‌ നീക്കം ചെയ്യുക.വാക്‌സ്‌ വലിച്ചെടുക്കുന്നത്‌ വളരെ എളുപ്പത്തിലായിരിക്കണം. കക്ഷത്തിലെ ചര്‍മ്മം നന്നായി വലിക്കണം എങ്കില്‍ പാടുകള്‍ ഉണ്ടാകില്ല. 


അനാവശ്യ രോമങ്ങള്‍ വലിച്ചെടുത്തതിന്‌ ശേഷവും വാക്‌സ്‌ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കഴുകി കളയുക. വാക്‌സ്‌ നീക്കംചെയ്‌തതിന്‌ ശേഷം കക്ഷത്തില്‍ ഏതെങ്കിലും നേര്‍ത്ത മോയ്‌ച്യുറൈസര്‍ പുരട്ടാന്‍ മറക്കരുത്‌. 

ചര്‍മ്മം മൃദുലവും മിനുസവുമായിരിക്കാന്‍ ഇത്‌ സഹായിക്കും. പ്രകൃതി ദത്ത ചേരുവകള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ വാക്‌സ്‌ തണുപ്പുള്ള സ്ഥലത്ത്‌ സൂക്ഷിച്ചുവയ്‌ക്കുക. കക്ഷത്തിലെ മാത്രമല്ല കൈകളിലെയും കാലിലെയും അനാവശ്യ രോമം നീക്കം ചെയ്യാന്‍ ഇത്‌ ഉപയോഗിക്കാം. വാക്‌സ്‌ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ കേടാകാതെ ഇരിക്കും.



Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി