നരച്ച മുടി കറുപ്പിയ്ക്കും മാജിക്
ഇപ്പോഴത്തെ കാലത്തു ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി നരയ്ക്കുന്നത്. ഇതിനു കാരണം പലതാകാം. ഭക്ഷണത്തിലെ പോരായ്മ മുതല്‍ സ്‌ട്രെസും പാരമ്പര്യവും ക്ലോറിന്‍ കലര്‍ന്ന വെള്ളവുമെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്. മുടി നരയ്ക്ക് എല്ലാവരും എളുപ്പം കണ്ടുപിടിയ്ക്കുന്ന പരിഹാരം ഡൈ ആണ്. തല്‍ക്കാലം പെട്ടെന്നു മുടി കറുപ്പിയ്ക്കാനുള്ള ഈ വിദ്യ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഇതിലെ കെമിക്കലുകള്‍ പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കുമെല്ലാം കാരണമാകും. മുടിയുടെ ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യുന്നവയുമാണ് പലതും. മുടിയുടെ നര മാറ്റാനുള്ള ഇത്തരം കൃത്രിമ വഴികളിലേയ്ക്കു തിരിയും മുന്‍പ് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. ഇത്തരം ചില വഴികൾ. ചെറുനാരങ്ങ, തേന്‍, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളുത്തുള്ളി:- ചെറുനാരങ്ങ, തേന്‍, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളുത്തുള്ളി എന്നിവ ഉപയോഗിച്ചാണ് ഒരു പ്രത്യേക മിശ്രിതം തയ്യാറാക്കുന്നത്. നാല് നാരങ്ങയും ഒരു കിലോ തേനും, ഫഌക്‌സ് സീഡ് ഓയില്‍ 200 ഗ്രാം, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ...