കൈകാലുകള്‍ പൂ പോലെ
വേനലില്‍ ഫ്രൂട്ട് ക്രീമുകള്‍ പുരട്ടി സുന്ദരിയാവാം... ഫാഷന്‍ പ്രേമികള്‍ ത്രീഫോര്‍ത്തും, സ്കര്‍ട്ടും, സ്ലീവ് ലെസ്സ് ടോപ്പും ധരിച്ച് കറങ്ങി നടക്കുന്ന കാലമാണ് വേനല്‍. എന്നാല്‍ വേനല്‍ കാലം ചര്‍മ്മത്തെ സംബന്ധിച്ച ദുരിതം നിറഞ്ഞതാണ്. വെയില് ഏറ്റവും കൂടുതല്‍ ഏല്‍ക്കുന്നത് മുഖത്തും കൈകാലുകളാണ്. അതുകൊണ്ടുതന്നെ ചര്‍മ്മപ്രശ്നങ്ങള്‍ കൂടും. കുളിക്കുമ്പോള്‍ ചുരങ്ങ, പീച്ചിങ്ങ പോലുള്ള സ്ക്രബുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ശരിയായ നിറം നിലനിര്‍ത്തും. പപ്പായ, നാരങ്ങ, ചെറുനാരങ്ങ, വെള്ളരിക്ക എന്നിവയുടെ നീര് കൈകളില്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഇരുളിച്ച മാറ്റും. കോട്ടണ്‍ പാലില്‍ മുക്കി തുടയ്ക്കുന്നതും കൈകള്‍ക്ക് നിറം നല്‍കും. നഖങ്ങള്‍ക്ക് തിളക്കം ചെറുനാരങ്ങയുടെ നീരെടുത്തശേഷം തൊലികൊണ്ട് തടവി നഖങ്ങള്‍ വൃത്തിയാക്കുക. ബദാം പരിപ്പ്, മുട്ട, തേന്‍ എന്നിവ ചേര്‍ത്ത് കുഴമ്പാക്കി കൈകളില്‍ തേക്കുന്നത് കൈകളെ മൃദുവാക്കും. പപ്പായ, കൈതച്ചക്ക, അവക്കാഡോ എന്നിവ സമം ചേര്‍ത്ത് അതിലേക്ക് നാല് ടേബിള്‍സ്പൂണ്‍ തേന...
Comments
Post a Comment