മഴക്കാലത്ത് മുടിയുടെ ആരോഗ്യം




ശരീരത്തിനും പേശികള്‍ക്കും ബലം കുറയുന്ന സമയമാണ് മഴക്കാലം.

 ഒട്ടേറെ ആരോഗ്യ സൗന്ദര്യപ്രശ്‌നങ്ങളും മുടിയുടെ ആരോഗ്യവും സംരക്ഷണവുമാണ് മഴക്കാലത്തെ ഒരു പ്രധാന പ്രശ്‌നം. മുടിയില്‍ കായ വരുന്നു, നനഞ്ഞൊട്ടി നില്‍ക്കുന്നു, ദിവസം മുഴുവനും കെട്ടിവെച്ച മുടിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നു... 

താരനും മുടികൊഴിച്ചിലും വേറെയും. 
മുടിയുടെ സംരക്ഷണം ജീവിതരീതികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. 

പോഷകഗുണമുള്ള ആഹാരം പ്രത്യേകിച്ചും വിറ്റാമിന്‍ എ, ഇ എന്നിവയും കാല്‍സ്യവും അടങ്ങിയ ഭക്ഷണക്രമം കൊണ്ടുവരാന്‍ ശ്രദ്ധിക്കണം

നെല്ലിക്ക, പാല്‍, മധുരക്കിഴങ്ങ്, കാരറ്റ്, ആപ്രിക്കോട്ട്, പപ്പായ, മാങ്ങ, ചെറുപയര്‍, ബദാം, നിലക്കടല എന്നിവ മുടിയുടെ ആരോഗ്യത്തിന് സഹായിക്കും.

താരന്‍ അകറ്റാന്‍ വെളിച്ചെണ്ണ


ദിവസവും ഇളം ചൂടുള്ള വെളിച്ചെണ്ണ 30 മിനുട്ട് തേച്ചു പിടിപ്പിച്ച ശേഷം കുളിക്കുന്നത് താരന്‍ അകറ്റും. മുട്ടയില്‍ ഒന്നോ രണ്ടോ ചെറുനാരങ്ങ നീര് കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞശേഷം കഴുകി കളയാം. തലേ ദിവസത്തെ കഞ്ഞി വെള്ളത്തില്‍ മുടി കഴുകുന്നതും താരനകറ്റും. 

ഉലുവ കുതിര്‍ത്തു വെച്ച് കഞ്ഞി വെള്ളം ചേര്‍ത്ത് അടിച്ച് തലകഴുകാനായി ഉപയോഗിക്കാം. ചെറുപയര്‍ പൊടി തൈരിലിട്ട് തലയിലും മുടിയിലും ഒരു മണിക്കൂര്‍ നേരം തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്



നെല്ലിക്ക, ചീകക്കായ, കയ്യോന്നി എന്നിവ സമം ചേര്‍ത്ത് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

 മൂന്ന് സ്പൂണ്‍ തൈരും ആവണക്കെണ്ണയും സമം ചേര്‍ത്തതില്‍ അര സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് ഒരു മണിക്കൂര്‍ തലയില്‍ തേച്ചു പിടിപ്പിക്കുക. താരന്‍ പോയി മുടി വളരാന്‍ സഹായിക്കും. ഇത് ആഴ്ചയില്‍ മൂന്നു തവണ ചെയ്യാം. 

ത്രിഫലപ്പൊടി തലയോട്ടിയില്‍ തേച്ചു നന്നായി തടവുക, 20 മിനിറ്റിനു ശേഷം ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കഴുകി കളയാം. 


മുടികൊഴിച്ചിലിന് കറ്റാര്‍വാഴ


മറ്റു മാസങ്ങളിലേക്കാള്‍ മുന്നിരട്ടി മുടിയാണ് മഴക്കാലത്ത് കൊഴിയുന്നത്. 

പപ്പായ, ഗോതമ്പ്, സോയ ബീന്‍, കശുവണ്ടി, ബദാം, ഇലക്കറികള്‍ തുടങ്ങി വിറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുക. 

മുടിയുടെ സൗന്ദര്യത്തിനായി ചെയ്യുന്ന ട്രീറ്റ്‌മെന്റുകള്‍ മഴക്കാലത്ത് ഒഴിവാക്കണം. മുടികൊഴിച്ചില്‍ തടയാന്‍ ആഴ്ചയിലൊരിക്കലെങ്കിലും ഇളം ചൂടുള്ള വെളിച്ചെണ്ണ തലയില്‍ തടവുന്നത് നല്ലതാണ്

ദുര്‍ദുരപത്രാദിതൈലം തലയില്‍ തേക്കുന്നതു മുടികൊഴിച്ചില്‍ തടയും. 

കറ്റാര്‍വാഴ ഇടിച്ച് പിഴിഞ്ഞ് തലയില്‍ അരമണിക്കൂര്‍ തേച്ചു പിടിക്കുന്നത് മുടി കൊഴിച്ചിലിന് പരിഹാരമാണ്.


 കഞ്ഞുണ്ണി ഇലയും തണ്ടും കൂടി ഇടിച്ച് പിഴിഞ്ഞ് തേക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. 

നനഞ്ഞ മുടി കെട്ടിവെച്ചാല്‍ മുടിയില്‍ കായ ഉണ്ടാവും. മുടി ഉണങ്ങിയ ശേഷം മാത്രം കെട്ടിവയ്ക്കുക. തോര്‍ത്തിയശേഷം കുന്തരിക്കം, ജഡാമാഞ്ചി തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ പുകയ്ക്കുന്നത് ഈര്‍പ്പം മാറ്റും.

 ചുവന്നുള്ളിയും തുളസിയും ഇടിച്ച് കായുള്ള മുടിയില്‍ പുരട്ടുന്നത് നല്ലതാണ്.


Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍