Hair Smoothing



സ്വാഭാവികത നഷ്ടപ്പെടുത്താതെ തലമുടിക്ക് പട്ടു തോല്ക്കുന്ന മിനുസം നല്കുന്ന ഹെയര്‍ ട്രീറ്റ്‌മെന്റാണ് ഹെയര്‍ സ്മൂത്തനിങ്. തലമുടി സ്‌ട്രെയ്റ്റനിങ് ചെയ്തിരുന്നത് ഇന്നിപ്പോള്‍ ഫാഷനല്ലാതാവുകയാണ്. സ്‌ട്രെയ്റ്റനിങ് ചെയ്ത മുടി കൂര്‍ത്ത നാരുപോലെ കാണുന്നതിനേക്കാള്‍ നല്ലത് സ്വാഭാവികത നിലനിര്‍ത്തി ആകര്‍ഷണീയമാക്കുന്നതാണ്. എല്ലാതരം മുടിയുള്ളവര്‍ക്കും സ്മൂത്തനിങ് പരീക്ഷിക്കാം.


സ്മൂത്തനിങ് ചെയ്യുമ്പോള്‍


നിങ്ങളുടെ മുടിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നേരത്തെ തിരിച്ചറിയുന്നത് നന്നായിരിക്കും. ചിലരുടെ മുടി വളരെ സെന്‍സിറ്റീവ് ആയിരിക്കും. എളുപ്പം പൊട്ടുകയും ചീത്തയാവുകയും ചെയ്യും. ഹെന്ന ട്രീറ്റ്‌മെന്റ് ചെയ്തവരാണെങ്കില്‍ ഹെന്നയിട്ട് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷമേ സ്മൂത്തനിങ് ചെയ്യാന്‍ പാടുള്ളു. സ്മൂത്തനിങ് ചെയ്യാന്‍ ഏകദേശം നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. ഇതില്‍ ഷാംപൂ കണ്ടീഷണര്‍ വാഷ്, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ് തുടങ്ങിയവയും പെടും. 




സ്മൂത്തനിങ് ചെയ്ത് അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് മുടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുങ്ങിയത് മൂന്ന് ദിവസത്തേക്കെങ്കിലും മുടി നനയ്ക്കാന്‍ പാടില്ല. ഇതിനുപുറമെ തിരക്കേറിയ സ്ഥലങ്ങള്‍ പ്രത്യേകിച്ചും കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ പോകരുത്. 3500 രൂപ മുതല്‍ മുകളിലോട്ടാണ് സ്മൂത്തനിങ് ട്രീറ്റ്‌മെന്റിനുള്ള ചാര്‍ജ്. ഇവിടെ മുടിയുടെ സ്വഭാവവും നീളവും ഒക്കെ പരിഗണിക്കുന്നു. ഏകദേശം ഒന്നര വര്‍ഷത്തേക്ക് സ്മൂത്തനിങ് ഫലം കാണും. മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്മൂത്തനിങ് ചെയ്താല്‍ എണ്ണ തേക്കരുത് എന്നതാണ്. ട്രീറ്റ്‌മെന്റിലൂടെ സ്വാഭാവികമായ എണ്ണമയം മുടിയിഴകള്‍ക്ക് കൈവരും.

പ്രായം പ്രശ്‌നമല്ല




ഏത് പ്രായക്കാര്‍ക്കും സ്മൂത്തനിങ് ചെയ്യാം. ഒരാളുടെ മുഖത്തിന്റെ ആകൃതിയ്ക്കനുസരിച്ച് സ്മൂത്തനിങ് വ്യത്യസ്തമായ രീതിയില്‍ ചെയ്യാന്‍ കഴിയും.


മെലിഞ്ഞ മുഖമുള്ളവര്‍ക്ക് അല്പം തടി തോന്നിക്കുവാന്‍ ഉള്ളില്‍ അല്പം കട്ടികൂട്ടി സ്മൂത്തനിങ് ചെയ്യാം. വട്ടമുഖക്കാര്‍ക്ക് തടി കുറച്ച് തോന്നിക്കാന്‍ ഫ്ലറ്റ് സ്മൂത്തനിങ് ആണ് നല്ലത്.




സ്മൂത്തനിങ് ചെയ്തു ഇനി എണ്ണ തേച്ചൊന്ന് കുളിച്ചേക്കാം എന്നു ചിന്തിച്ചാല്‍ മണ്ടത്തരമാകും. തലയോട്ടിയില്‍ വല്ലപ്പോഴും ഒലിവ് എണ്ണ മസാജ് ചെയ്യാം. പ്രത്യേകതരം സ്മൂത്തനിങ് ഷാംപൂവും കണ്ടീഷണറും മാര്‍ക്കറ്റില്‍ കിട്ടും.

സ്മൂത്തനിങ് ചെയ്ത് ചുരുങ്ങിയത് 25 ദിവസമെങ്കിലും കഴിഞ്ഞതിനുശേഷമേ ഹെയര്‍ കളറിങ് ചെയ്യാന്‍ പാടുള്ളു. സ്മൂത്തനിങ്ങിന് ഒപ്പം തന്നെ കളറിങ് ചെയ്താല്‍ അത് ഫലം ചെയ്യില്ല.


Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍