Posts

Showing posts from 2013

പിഗ്മെന്റേഷന് 'ചന്ദന' പരിഹാരം

Image
പിഗമെന്റേഷന്‍ സ്ത്രീ പുരുഷഭേദമില്ലാതെ ആളുകളെ ബാധിയ്ക്കുന്നൊരു സൗന്ദര്യപ്രശ്‌നമാണ്. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത കുത്തുകളാണ് പിഗ്മന്റേഷന്‍ എന്നറിയപ്പെടുന്നത്.  പിഗ്മെന്റേഷന് ചികിത്സാരീതികള്‍ പലതുണ്ട്. ഇവയ്ക്ക് നല്ല വശവും ദോഷവശങ്ങളും ഉണ്ടാവുകയും ചെയ്യും. മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കുമെന്ന പോലെ പിഗ്മെന്റേഷന് വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിനു പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത മാര്‍ഗമാണ് ചന്ദനം. പാല്‍, ചന്ദനപ്പൊടി  പാല്‍, ചന്ദനപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുക. നല്ലപോലെ ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് പിഗ്മന്റേഷന്‍ നിറം കുറയ്ക്കുന്നു. പനിനീരില്‍ ചന്ദനം  പനിനീരില്‍ ചന്ദനം ചാലിച്ചു പുരട്ടുന്നത് പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക. കറ്റാര്‍വാഴയും ചന്ദനവും  പലതരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള ഉപാധിയായ കറ്റാര്‍വാഴയും ചന്ദനവും ചേര്‍ത്തുള്ള മിശ്രിതവും പിഗ്മെന്റേഷന്‍ അകറ്റുവാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. പപ്പായ, ചന്ദനം  ...

പുരുഷന്മാര്‍ക്കും ചേരും ഫേസ് പായ്ക്കുകള്‍.........

Image
സ്ത്രീകളെപ്പോലെ പുരുഷന്മാരും സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കുന്ന കാലമാണിത്.  എന്നാല്‍ പലപ്പോഴും ഇവര്‍ വരുത്താറുള്ള തെറ്റ് സ്ത്രീകള്‍ക്കുള്ള ക്രീമുകളും സൗന്ദര്യവര്‍ദ്ധക ഉപാധികളും ഉപയോഗിക്കുന്നുവെന്നതാണ്. പുരുഷന്മാരുടെ ചര്‍മം സ്ത്രീകളുടേതിനാല്‍ കട്ടി കൂടിയതാണ്.  ഇതുകൊണ്ടു തന്നെ ഇവര്‍ക്കു വേണ്ട സൗന്ദര്യവര്‍ദ്ധകോപാധികളും വ്യത്യാസമുള്ളവയാണ്.  പുരുഷന്മാര്‍ക്കുപയോഗിക്കാവുന്ന ചില പ്രകൃതിദത്ത ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ. പ്രകൃതിദത്ത സൗന്ദര്യം പുരുഷന്മാര്‍ക്കും ലഭിയ്ക്കട്ടെ കുക്കുമ്പര്‍ മാസ്‌ക് പുരുഷ ചര്‍മത്തില്‍ എണ്ണമ യം കൂടുതലായിരിക്കും. ഇത്തരം ചര്‍മത്തിന് കുക്കുമ്പര്‍ മാസ്‌ക് ഗുണം ചെയ്യും. കുക്കുമ്പര്‍ അരച്ച് തേനും തൈരും ചേര്‍ത്ത് പുരട്ടാം . തക്കാളി  നല്ലവണ്ണം പഴുത്ത തക്കാളി ഉടച്ച് മുഖത്തു പുരട്ടുകയോ മുറിച്ച തക്കാളി കൊണ്ട് മസാജ് ചെയ്യുകയോ ആവാം. തേനും മുട്ടയും തൈരും തേനും മുട്ടയും തൈരും ചേര്‍ത്ത് ഫേസ് മാസ്‌കുണ്ടാക്കാം.ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ആര്യവേപ്പ്  ആര്യവേപ്പ് ഔഷധഗുണങ്ങളുള്ള ഒരു സൗന...

Hello beauty angels...

Image
nnnn How is the day.. Have plenty of water..  ( The secret of your glowing  skin ). Now you can ask me about your beauty problems. I will be online to resolve your beauty needs. Either you can massage me your beauty related  issues or even chat with me regarding beauty  secrets. You can add me on my google account: naturalbeautytips.com@gmail.com Thanks, Aile..

ചെറുനാരങ്ങയ്ക്കുള്ളിലെ സൗന്ദര്യമന്ത്രങ്ങള്‍....

Image
ചെറുനാരങ്ങയെ അത്ര ചെറുതായി കാണേണ്ട എന്നാണ് പറഞ്ഞു വരുന്നത്.കാരണം ദാഹിക്കുമ്പോള്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാനും സലാഡുകള്‍ക്ക് അഴകുംപുളിപ്പും പകരാനും മാത്രമല്ല, ശിരീരത്തിലെ പാടുകള്‍ മാറ്റി നിങ്ങളുടെ സൌന്ദര്യത്തില്‍ മഹാത്ഭുതം സൃഷ്ടിക്കാനും പുളിപ്പുള്ള ഈ ചെറുപഴത്തിന് കഴിയും. നിറം  ഒരു പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് നിറവും അഴകും കൂട്ടാന്‍ ചെറുനാരങ്ങയ്ക്ക് കഴിയും.  വ്യാവസായികമായി നിര്‍മ്മിക്കുന്ന പല സൌന്ദര്യ വര്‍ധകവസ്തുക്കളിലും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. ഒരു ഫേസ്പാക്കിനൊപ്പമോ അല്ലെങ്കില്‍ നേരിട്ടോ ചെറുനാരങ്ങാനീര് മുഖത്ത്തേച്ചു നോക്കൂ.മുഖത്തെ പാടുകളും നിറം മാറ്റങ്ങളും മാറുന്നത് നിങ്ങള്‍ക്ക് നേരില്‍ കാണാം. പ്രായത്തെ അകറ്റിനിര്‍ത്താം  പ്രായമായാല്‍ പലരുടേയും പ്രധാന പരാതി മുഖത്തെ പാടുകളും ചുളിവുകളുമാണ്. ചെറുനാരങ്ങ ഒരു നല്ല ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് .  അത് നിങ്ങളുടെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കുന്നു.  ചുളിവുകളകറ്റാനുള്ള ഫേസ്പാക്ക് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. കുറച്ച് ചെറുനാരങ്ങാനീരില്‍ ഒന്നോ രണ്ടോ തുള്ളി മധുരമുളള ...

പ്രായം കുറയ്ക്കാം....

Image
പ്രായം കുറഞ്ഞ ചര്‍മം ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണെന്നു പറയാം. ചര്‍മത്തിനു പ്രായക്കുറവു തോന്നിയ്ക്കുന്നതില്‍ ചര്‍മസംരക്ഷണത്തിനും ഒപ്പം ഭക്ഷണത്തിനും മുഖ്യപങ്കുണ്ട്.  ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രായം തോന്നാത്ത ചര്‍മം നിങ്ങള്‍ക്കും സ്വന്തമാക്കാം. ഇതിന് ബ്യൂട്ടിപാര്‍ലറില്‍ പോകുകയോ വില കൂടിയ ക്രീമുകള്‍ വാങ്ങുകയോ വേണ്ട്. ഒരുപക്ഷേ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാകാം. ശരിയായ രീതിയില്‍ ചെയ്യണമെന്ന് മാത്രം. പ്രായമേറുന്തോറും ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. ചിലരുടെ ചര്‍മപ്രകൃതമേ വരണ്ടതായിരിക്കും. ദിവസവും മുഖത്ത് രണ്ടുനേരവും മോയിസ്ചറൈസര്‍ പുരട്ടണം. ഇത് പ്രായക്കുറവ് തോന്നിക്കും. ചര്‍മം  മുഖം വൃത്തിയാക്കുവാന്‍ സ്‌ക്രബറുകളും ഫേസ് വാഷും ക്ലീനിംഗ് ലോഷനുകളും മിക്കവാറും പേര്‍ ഉപയോഗിക്കാറുണ്ട്. ഇവ മുഖത്തു പുരട്ടി വൃത്തിയാക്കുമ്പോള്‍ ചര്‍മം താഴേയ്ക്ക് വലിക്കരുത്. ഇത് ചര്‍മം അയഞ്ഞുതൂങ്ങാനും പ്രായം തോന്നാനും ഇട വരുത്തും. ആവി പിടിക്കുന്നത്  മുഖത്ത് ആവി പിടിക്കുന്നത് ത്വക്കിന് നല്ലതാണ്. ഇത് പ്രായം കുറയ്ക്കാനുള്ള ...

jai bharat mata ki

Image

വീട്ടില്‍ വാക്‌സ്‌ ചെയ്യാം...

Image
തിളങ്ങുന്ന വൃത്തിയുള്ള മുഖം ഇഷ്‌ടപെടാത്തവരാരുമില്ല. മുഖത്ത്‌ അനാവശ്യ രോമ വളര്‍ച്ച ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ വാക്‌സ്‌ ചെയ്‌ത്‌ മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാം.  ഇത്‌ കൂടുതല്‍ സൗകര്യപ്രദമാണ്‌ കൂടാതെ ചെലവും കുറയ്‌ക്കും . വാക്‌സ്‌ വാങ്ങുക നിങ്ങളുടെ മുഖ ചര്‍മ്മത്തിനിണങ്ങുന്ന വാക്‌സ്‌ മരുന്ന്‌ഷോപ്പില്‍ നിന്നും നോക്കി വാങ്ങുക. ത്വക്‌രോഗ വിദഗ്‌ധര്‍ വിലയിരുത്തിയ മരുന്നാണന്ന്‌ ഉറപ്പ്‌ വരുത്തി വേണം വാങ്ങാന്‍. മുഖം വൃത്തിയാക്കുക  വാക്‌സ്‌ ചെയ്യുന്നതിന്‌ മുമ്പായി മുഖവും കൈകളും വൃത്തിയാക്കുക.  വാക്‌സ്‌ ചൂടാക്കുക പായ്‌ക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ പ്രകാരം പ്രത്യേക ചൂടില്‍ വാക്‌സ്‌ ചൂടാക്കുക.  മുഖത്ത്‌ പുരട്ടേണ്ടതിനാല്‍ ചൂട്‌ അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വാക്‌സ്‌ പുരട്ടുക വാക്‌സ്‌ മുഖത്ത്‌ വളരെ നേര്‍ത്ത പാളിയായി പുരട്ടുക. നിര്‍ദ്ദിഷ്‌ട സമയത്തിന്‌ ശേഷം രോമവളര്‍ച്ച ഉള്ളതിന്റെ എതിര്‍ ദിശയില്‍ ഇത്‌ വളരെ വേഗത്തില്‍ വലിച്ചെടുക്കുക.  മുകളിലേയ്‌ക്ക്‌ വലിച്ചെടുക്കരുത്‌. ഇത്‌ രോമം പൊട്ടിപോകാനും പിന്നീട്‌ വളര്‍ന്ന്‌ വരാനും കാരണമാകും. വേദന കുറയ...