വീട്ടില്‍ വാക്‌സ്‌ ചെയ്യാം...


തിളങ്ങുന്ന വൃത്തിയുള്ള മുഖം ഇഷ്‌ടപെടാത്തവരാരുമില്ല. മുഖത്ത്‌ അനാവശ്യ രോമ വളര്‍ച്ച ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ വാക്‌സ്‌ ചെയ്‌ത്‌ മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാം.

 ഇത്‌ കൂടുതല്‍ സൗകര്യപ്രദമാണ്‌ കൂടാതെ ചെലവും കുറയ്‌ക്കും . വാക്‌സ്‌ വാങ്ങുക നിങ്ങളുടെ മുഖ ചര്‍മ്മത്തിനിണങ്ങുന്ന വാക്‌സ്‌ മരുന്ന്‌ഷോപ്പില്‍ നിന്നും നോക്കി വാങ്ങുക.


ത്വക്‌രോഗ വിദഗ്‌ധര്‍ വിലയിരുത്തിയ മരുന്നാണന്ന്‌ ഉറപ്പ്‌ വരുത്തി വേണം വാങ്ങാന്‍.

മുഖം വൃത്തിയാക്കുക 



വാക്‌സ്‌ ചെയ്യുന്നതിന്‌ മുമ്പായി മുഖവും കൈകളും വൃത്തിയാക്കുക. 

വാക്‌സ്‌ ചൂടാക്കുക പായ്‌ക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ പ്രകാരം പ്രത്യേക ചൂടില്‍ വാക്‌സ്‌ ചൂടാക്കുക.

 മുഖത്ത്‌ പുരട്ടേണ്ടതിനാല്‍ ചൂട്‌ അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വാക്‌സ്‌ പുരട്ടുക വാക്‌സ്‌ മുഖത്ത്‌ വളരെ നേര്‍ത്ത പാളിയായി പുരട്ടുക. നിര്‍ദ്ദിഷ്‌ട സമയത്തിന്‌ ശേഷം രോമവളര്‍ച്ച ഉള്ളതിന്റെ എതിര്‍ ദിശയില്‍ ഇത്‌ വളരെ വേഗത്തില്‍ വലിച്ചെടുക്കുക. 


മുകളിലേയ്‌ക്ക്‌ വലിച്ചെടുക്കരുത്‌. ഇത്‌ രോമം പൊട്ടിപോകാനും പിന്നീട്‌ വളര്‍ന്ന്‌ വരാനും കാരണമാകും. വേദന കുറയ്‌ക്കാന്‍ വേദന അനുഭവപ്പെടാതിരിക്കാന്‍ വാക്‌സ്‌ ചെയ്‌തിടം ഉടന്‍ തന്നെ അമര്‍ത്തി തലോടുക.

കൂടുതല്‍ തവണ വാക്‌സ്‌ ഉപയോഗിക്കുന്നത്‌ ചര്‍മ്മത്തിന്‌ ദോഷം ചെയ്യും. സ്ഥിരം ഉപയോഗിക്കുന്ന ക്രീമുകളേതെങ്കിലും പുരട്ടുന്നത്‌ ചര്‍മ്മത്തിന്‌ ആശ്വാസം നല്‍കും.


 മുഖചര്‍മ്മം വൃത്തിയാക്കുക


 വാക്‌സ്‌ ചെയ്യുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പ്‌ മുഖത്തെ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യുന്നത്‌ നല്ലതാണ്‌. 

ഒരു തവണ വാക്‌സ്‌ ചെയ്യുന്നതിന്റെ ഫലം രണ്ട്‌ മുതല്‍ നാല്‌ ആഴ്‌ച വരെ നീണ്ടു നില്‍ക്കും. നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്‌താല്‍ പരമാവധി നാലാഴ്‌ചകള്‍ കഴിഞ്ഞ്‌ അടുത്ത വാക്‌സ്‌ ചെയ്‌താല്‍ മതിയാകും.


വാക്‌സിനോട്‌ അലര്‍ജി ഇല്ലന്ന്‌ ഉറപ്പു വരുത്തുന്നതിന്‌ ആദ്യം കൈയ്യിലോ കാലിലോ പരീക്ഷിച്ചിട്ട്‌ മുഖത്ത്‌ ഉപയോഗിക്കുക.



Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി