ചെറുനാരങ്ങയ്ക്കുള്ളിലെ സൗന്ദര്യമന്ത്രങ്ങള്‍....



ചെറുനാരങ്ങയെ അത്ര ചെറുതായി കാണേണ്ട എന്നാണ് പറഞ്ഞു വരുന്നത്.കാരണം ദാഹിക്കുമ്പോള്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാനും സലാഡുകള്‍ക്ക് അഴകുംപുളിപ്പും പകരാനും മാത്രമല്ല, ശിരീരത്തിലെ പാടുകള്‍ മാറ്റി നിങ്ങളുടെ സൌന്ദര്യത്തില്‍ മഹാത്ഭുതം സൃഷ്ടിക്കാനും പുളിപ്പുള്ള ഈ ചെറുപഴത്തിന് കഴിയും.

നിറം



 ഒരു പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് നിറവും അഴകും കൂട്ടാന്‍ ചെറുനാരങ്ങയ്ക്ക് കഴിയും. 

വ്യാവസായികമായി നിര്‍മ്മിക്കുന്ന പല സൌന്ദര്യ വര്‍ധകവസ്തുക്കളിലും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.

ഒരു ഫേസ്പാക്കിനൊപ്പമോ അല്ലെങ്കില്‍ നേരിട്ടോ ചെറുനാരങ്ങാനീര് മുഖത്ത്തേച്ചു നോക്കൂ.മുഖത്തെ പാടുകളും നിറം മാറ്റങ്ങളും മാറുന്നത് നിങ്ങള്‍ക്ക് നേരില്‍ കാണാം.


പ്രായത്തെ അകറ്റിനിര്‍ത്താം


 പ്രായമായാല്‍ പലരുടേയും പ്രധാന പരാതി മുഖത്തെ പാടുകളും ചുളിവുകളുമാണ്. ചെറുനാരങ്ങ ഒരു നല്ല ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് . അത് നിങ്ങളുടെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കുന്നു.

 ചുളിവുകളകറ്റാനുള്ള ഫേസ്പാക്ക് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. കുറച്ച് ചെറുനാരങ്ങാനീരില്‍ ഒന്നോ രണ്ടോ തുള്ളി മധുരമുളള ആല്‍മണ്ട് ഓയില്‍ ചേര്‍ത്താല്‍ മതി. ഈ പാക്ക് 20 മിനുട്ട് നേരം മുഖത്ത് പിടിപ്പിച്ചു വയ്ക്കുക. ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തിന് തിളക്കം വരും.




അതുപോലെ ആപ്പിള്‍ വീഞ്ഞും വിനാഗിരിയും ചെറുനാരങ്ങാനീരും സമാസമം ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളില്‍ തേച്ചാലും ശമനമുണ്ടാകും.


എണ്ണമയം


 മുഖക്കുരുവിനും കറുത്തപാടുകള്‍ക്കുമുള്ള പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റം വരുത്താന്‍ ചെറുനാരങ്ങയ്ക്ക് കഴിയും.

ചെറുനാരങ്ങാനീരില്‍ ഒരല്‍പ്പം വെള്ളം ചേര്‍ത്ത് പഞ്ഞികൊണ്ട് മെല്ലെ മുഖത്ത് തടവി നോക്കൂ. നിങ്ങലുടെ മുഖം എണ്ണമയം മാറി സോഫ്റ്റാകും. ഇത് സ്ഥിരമായി ചെയ്താല്‍ മുഖത്തെ എണ്ണമയത്തിന് കാര്യമായ മാറ്റമുണ്ടാകും.


ത്വക്കിന് ചെറുപ്പം


 മുഖത്തും കൈകാലുകളിലും ചെറുനാരങ്ങാനീര് പുരട്ടുന്നത് ചര്‍മ്മത്തെ മിനുസമുള്ളതും ചെറുപ്പമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും.

ഇതുകൂടാതെ ചെറുനാരങ്ങയുടെ തൊലി ചര്‍മ്മത്തില്‍ ഉരസുന്നത് ചര്‍മ്മത്തിന്‍റെ നിറം കൂട്ടാന്‍ സഹായിക്കും.നിറം മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തിന് പുതുജീവന്‍ നല്‍കാനും ചെറുനാരങ്ങാനീരിന് കഴിവുണ്ട്.


സുന്ദരമായ ചുണ്ടിന് 

                                             

വരണ്ടുണങ്ങിയ വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് ശാശ്വത പരിഹാരമാണ് ചെറുനാരങ്ങ.

പാല്‍പ്പാടയിലോ തേനിലോ ചേര്‍ത്ത് ചെറുനാരങ്ങാ നീരു കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രകൃതിദത്ത ലിപ് ബാം നിര്‍മ്മിക്കാവുന്നതേയുള്ളൂ.ചുണ്ടിനും നനവ് പകരാനും വിണ്ടു കീറല്‍ ഉണക്കാനും ഇത് സഹായിക്കും.

കക്ഷം വൃത്തിയാക്കാം 



 ഒരു ചെറുനാരങ്ങ കൊണ്ട് നിങ്ങല്‍ക്ക് കക്ഷം വൃത്തിയുള്ളതും സുന്ദരവുമാക്കാം.ചെറുനാരങ്ങാനീരില്‍ ഒരു ചെറിയ കഷ്ണം പഞ്ഞി മുക്കി അതുകൊണ്ട് കക്ഷത്തില്‍ ഉരസണം. 

ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ ഉപയോഗിച്ചും ഇങ്ങനെ ചെയ്യാം. ഇത് നിങ്ങളുടെ കക്ഷത്തെ നിറമുള്ളതും വൃത്തിയുള്ളതുമാക്കും.


സുന്ദരമായ നഖത്തിന്


 പൊട്ടിപ്പൊളിഞ്ഞ മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ. പേടിക്കേണ്ട ബ്യൂട്ടി കിറ്റില്‍ ഒരു ചെറുനാരങ്ങ കൂടിചേര്‍ത്താല്‍ നിങ്ങള്‍ക്കീ പ്രശനം ടെന്‍ഷനില്ലാതെ പരിഹരിക്കാം. ചെറുനാരങ്ങ നീരു ചേര്‍ത്തവെള്ളത്തില്‍ ഒരല്‍പ്പനേരം നഖങ്ങള്‍ മുക്കി വയ്ക്കൂ. ഇത് നിങ്ങളുടെ നഖത്തിന് കരുത്തും മഞ്ഞനിറത്തില്‍ നിന്നും മുക്തിയും നല്‍കും.


ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും


 ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കും.

ഇത്കൂടാതെ ഇതിന്‍റെ ക്ഷാരസ്വഭാവം മുഖത്തെ ബാക്ടീരിയകളെ തുരത്തും അത് വഴി മുഖക്കുരുവിനേയും കറുത്ത പാടുകളേയും അകറ്റി നിര്‍ത്താം.


സുന്ദരമായ കൈകള്‍ക്ക് 



സൌന്ദര്യത്തില്‍ മുഖത്തെപ്പോലെ പ്രധാനമാണ് കൈകള്‍.. അതുകൊണ്ട് തന്നെ കൈകള്‍ക്ക് പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്.

നാരാങ്ങാനീരും തേനും ആല്‍മണ്ട് ഓയിലും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൈകളില്‍ പുരട്ടി തേച്ചു പിടിപ്പിച്ചാല്‍ കൈകള്‍ മൃദുലവും സുന്ദരവും ഒപ്പം വൃത്തിയുള്ളതുമാകും.കൈമുട്ടുകളിലെ കറുപ്പ് മാറ്റാനും ഈ മിശ്രിതം സഹായിക്കും.

തടി കുറയ്ക്കാന്‍ 



ചെറുനാരങ്ങയിലെ പെക്ടിന്‍ എന്ന നാര് ഘടകം ഭക്ഷണത്തോടുള്ള ആര്‍ത്തി ശമിപ്പിക്കാന്‍ നല്ലതാണ്. മാത്രമല്ല കാലറിയും കൊഴുപ്പും കുറഞ്ഞ ഇത് രക്തത്തിലെ പഞ്ചസാരയുടേയും ഇന്‍സുലിന്‍റെയും അളവ് കൃത്യമാക്കാന്‍ സഹായിക്കുന്നു. 

ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ മറ്റ് ജീവപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സഹായിക്കുന്നു. അമിത കൊഴുപ്പ് കത്തിച്ചുകളയാനും തടി കുറയ്ക്കാനും ഇത് സഹായിക്കും


വായ്നാറ്റം 


 പല്ലുകള്‍ ഭക്ഷണത്തിനൊപ്പം ചെറുനാരങ്ങ ചേര്‍ത്ത് കഴിക്കുന്നത് വായ്നാറ്റം അകറ്റാന്‍ വളരെ നല്ലതാണ്.ഇതുകൂടാതെ പല്ല വേദനയകറ്റാനും മോണപ്പഴുപ്പ് തടയാനും ചെറുനാരങ്ങ നല്ലതാണ്. ഒരു നുള്ള് ഉപ്പും ബേക്കിംഗ് സോഡയും ചേര്‍ത്ത ചെറുനാരങ്ങ നീര് പല്ലില്‍ ഉരസിയാല്‍ പല്ലിന് വെണ്‍മ കൂടും.

താരനെ അകറ്റാം



 സാധാരണ ഉപയോഗിക്കുന്ന എണ്ണയ്ക്കൊപ്പം കുറച്ച് ചെറുനാരങ്ങാനീര് കൂടി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചോളൂ.കുറച്ചു നേരം കഴിഞ്ഞ് മാത്രമേ കുളിക്കാവൂ. ഇത് ദിവസേന ചെയ്താല്‍ താരന് നല്ല ശമനമുണ്ടാകും.


മുടിയ്ക്ക് തിളക്കം


കൃത്രിമ നിറം നിങ്ങളുടെ മുടിയുടെ പ്രത്യേക ഭാഗം തിളങ്ങിയിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ. എന്നാല്‍ ആ ഭാഗം മാത്രം എടുത്ത് അതില്‍ ഇത്തിരി ചെറുനാരങ്ങാ നീര് പുരട്ടി വെയിലത്ത് ഉണക്കൂ. 

നാരങ്ങാനീര് തേച്ച മുടിയിഴകള്‍ മാത്രം തിളങ്ങി നില്‍ക്കും. അതുപോലെ മുടിയില്‍ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ മങ്ങാനും ചെറുനാരങ്ങ ഉപയോഗിക്കാം.



















Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി