പ്രായം കുറയ്ക്കാം....



പ്രായം കുറഞ്ഞ ചര്‍മം ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണെന്നു പറയാം. ചര്‍മത്തിനു പ്രായക്കുറവു തോന്നിയ്ക്കുന്നതില്‍ ചര്‍മസംരക്ഷണത്തിനും ഒപ്പം ഭക്ഷണത്തിനും മുഖ്യപങ്കുണ്ട്. 

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രായം തോന്നാത്ത ചര്‍മം നിങ്ങള്‍ക്കും സ്വന്തമാക്കാം. ഇതിന് ബ്യൂട്ടിപാര്‍ലറില്‍ പോകുകയോ വില കൂടിയ ക്രീമുകള്‍ വാങ്ങുകയോ വേണ്ട്. ഒരുപക്ഷേ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാകാം. ശരിയായ രീതിയില്‍ ചെയ്യണമെന്ന് മാത്രം.



പ്രായമേറുന്തോറും ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. ചിലരുടെ ചര്‍മപ്രകൃതമേ വരണ്ടതായിരിക്കും. ദിവസവും മുഖത്ത് രണ്ടുനേരവും മോയിസ്ചറൈസര്‍ പുരട്ടണം. ഇത് പ്രായക്കുറവ് തോന്നിക്കും.

ചര്‍മം



 മുഖം വൃത്തിയാക്കുവാന്‍ സ്‌ക്രബറുകളും ഫേസ് വാഷും ക്ലീനിംഗ് ലോഷനുകളും മിക്കവാറും പേര്‍ ഉപയോഗിക്കാറുണ്ട്. ഇവ മുഖത്തു പുരട്ടി വൃത്തിയാക്കുമ്പോള്‍ ചര്‍മം താഴേയ്ക്ക് വലിക്കരുത്. ഇത് ചര്‍മം അയഞ്ഞുതൂങ്ങാനും പ്രായം തോന്നാനും ഇട വരുത്തും.

ആവി പിടിക്കുന്നത്



 മുഖത്ത് ആവി പിടിക്കുന്നത് ത്വക്കിന് നല്ലതാണ്. ഇത് പ്രായം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ദിവസവുമല്ലെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ആവി പിടിക്കണം. പ്രത്യേകിച്ചും മഞ്ഞുകാലത്ത് ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ വൃത്തിയാക്കുവാനും അങ്ങനെ ചര്‍മത്തിന് ഓക്‌സിജന്‍ ലഭിയ്ക്കുവാനും സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റുകള്‍



 ആന്റി ഓക്‌സിഡന്റുകളാണ് പ്രായത്തെ തടഞ്ഞുനിര്‍ത്തുന്നത്. അതുകൊണ്ട് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് പ്രധാനമാണ്

സ്‌ട്രോബെറി 



ആന്റി ഓക്‌സിഡന്റ് അടങ്ങിയ സ്‌ട്രോബെറി പോലുള്ളവ മുഖത്തിടാനും ഉപയോഗിക്കാം. സ്‌ട്രോബെറി ഉടച്ച് അതില്‍ പാലും അരിപ്പൊടിയും കലര്‍ത്തി മുഖത്തു തേക്കുന്നത് നല്ലതാണ്.

ചെണ്ടുമല്ലി


 നമ്മുടെ ചുറ്റുപാടും കാണുന്ന പൂവുകളില്‍ നിന്നെടുക്കുന്ന മിശ്രിതങ്ങള്‍ നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റുകളാണ്. ഉദാഹരണത്തിന് എപ്പോഴും സുലഭമായി ലഭിക്കുന്ന മഞ്ഞനിറത്തിലും ഓറഞ്ച് നിറത്തിലുമുള്ള ചെണ്ടുമല്ലിപ്പൂ വെള്ളത്തിലിട്ടു തിളപ്പിച്ച് പിഴിഞ്ഞ് ബദാം എണ്ണ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തിന് പ്രായക്കുറവ് തോന്നിക്കും.








Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി