ഓരോ മുഖത്തിനും ചേരുന്ന ഫേഷ്യല്‍







മുഖത്തിന്റെ നിറവും മൃദുത്വവും കൂട്ടാനും അവയ്ക്ക് പ്രത്യേകിച്ചൊരു തിളക്കം നല്‍കാനുമാണ് മുഖം ഫേഷ്യല്‍ ചെയ്യുന്നത്.

 വെയിലേറ്റുണ്ടാവുന്ന കരിവാളിപ്പ് ഒഴിവാക്കാനും ഫേഷ്യല്‍ ഫലപ്രദമാണ്.

 ചര്‍മത്തിന്റെ സ്വഭാവം, ഫേഷ്യല്‍ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ വിലയിരുത്തിയാണ് ഫേഷ്യല്‍ തിരഞ്ഞെടുക്കുന്നത്. 


അരോമ ഫേഷ്യല്‍,



 ഫ്രൂട്ട് ഫേഷ്യല്‍, 




ജെം ഫേഷ്യല്‍,




ഗോള്‍ഡന്‍ ഫേഷ്യല്‍,




 പേള്‍ ഫേഷ്യല്‍


തുടങ്ങി പലതരം ഫേഷ്യലുകള്‍ ലഭ്യമാണ്. 

കൂടാതെ, സ്‌കിന്‍ ടൈറ്റ്‌നിങ് ഫേഷ്യല്‍, പീലിങ് ഫേഷ്യല്‍ എന്നിവയുമുണ്ട്. 

35 വയസ്സാകുമ്പോഴേക്ക് പലരുടെയും ചര്‍മം അയഞ്ഞുതുടങ്ങും.

 ചര്‍മത്തിന് മുറുക്കവും മൃദുത്വവും നിലനിര്‍ത്താനാണ് സ്‌കിന്‍ ടൈറ്റ്‌നിങ് ഫേഷ്യല്‍ ചെയ്യുന്നത്. ചിലര്‍ക്ക് ഫേഷ്യല്‍ ചെയ്യുമ്പോള്‍ അലര്‍ജിയുണ്ടാവാന്‍ സാധ്യതയുണ്ട്. ഫേഷ്യല്‍ ചെയ്തുതുടങ്ങമ്പോള്‍ തന്നെ ചര്‍മം ചൂടാവാന്‍ തുടങ്ങും. അങ്ങനെയുള്ളവര്‍ ഫേഷ്യലിങ് നിര്‍ത്തിവെക്കുന്നതാണ് നല്ലത്.


മുഖം ബ്ലീച്ച് ചെയ്യുന്നത് 



എപ്പോഴാണെങ്കിലും മുഖം ബ്ലീച്ച് ചെയ്യുന്നത് അത്ര നല്ലതല്ല. കാരണം, ചില ബ്ലീച്ചിലടങ്ങിയിട്ടുള്ള അമോണിയ പോലെയുള്ള കെമിക്കലുകള്‍ മുഖചര്‍മത്തിന് ദോഷകരമായി മാറാം.

 പ്രത്യേകിച്ച് മുപ്പത് വയസ്സിനു മേല്‍ പ്രായമുള്ളവരില്‍. കൂടാതെ ബ്ലീച്ച് അമിതമായാല്‍, ചുളിവുകളും മറ്റും ഉണ്ടാവാനുള്ള സാധ്യതയേറെയാണ്.




മുഖം കുറേതവണ കഴുകുന്നത്  




മുഖം കുറേതവണ കഴുകുന്നത് ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താനിടയുണ്ട്.


 പ്രത്യേകിച്ച് സോപ്പുപയോഗിച്ച് കഴുകുന്നത്. കാരണം സോപ്പുകളില്‍ പൊതുവെ ക്ഷാരഗുണം കൂടുതലാണ്. ഇതുമൂലം ചര്‍മം വരളാനിടയുണ്ട്.


 എണ്ണമയം കൂടുതലുള്ള ചര്‍മമുള്ളവര്‍, പുറത്തുപോയിട്ട് വന്ന് മുഖം കഴുകുമ്പോള്‍ പയറുപൊടി ഉപയോഗിക്കുന്നതാണ് നല്ലത്.




 രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മുഖം വൃത്തിയായി കഴുകണം.



മുഖം മിനുക്കാം


ഒരു ചെറിയ അല്ലി വെളുത്തുള്ളിയോ ചെറിയ കഷണം ഗ്രാമ്പൂവോ അരച്ചത് വിരല്‍കൊണ്ട് തൊട്ട് മുഖത്തെ കുരുവില്‍ വെച്ചാല്‍ കുരു അമര്‍ന്നുപോകും. ഇത് അധികമാവാതെ സൂക്ഷിക്കണം. ചര്‍മം പൊള്ളിപ്പോകാനുള്ള സാധ്യതയുണ്ട്.





ഒരു ടീസ്​പൂണ്‍ ഓട്‌സ്, രണ്ട് ടീസ്​പൂണ്‍ തക്കാളി നീര്, രണ്ട് ടീസ്​പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്​പൂണ്‍ കാരറ്റ് നീര് എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി, അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. വീട്ടില്‍തന്നെ ചെയ്യാവുന്നൊരു ബ്ലീച്ചാണിത്.


ഏത്തപ്പഴത്തിന്റെ തൊലി പാലില്‍ മുക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് കഴുകിയാല്‍ മുഖത്തിന്റെ തിളക്കം വര്‍ധിക്കും.


തൊലി നീക്കിയ മുന്തിരി കൊണ്ട് മുഖം തടവുക. അല്‍പസമയത്തിനുശേഷം കഴുകിയാല്‍ നല്ല ഫ്രഷാകും.


ഭക്ഷണത്തിലൂടെ പ്രായത്തെയും മുഖത്തെ 

പാടുകളെയും ചെറുക്കാന്‍ കഴിയും


പ്രായമേറാതെ നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ആന്റി ഓക്‌സിഡന്റുകളാണ്. നേരത്തെയുള്ള വാര്‍ധക്യം, മുഖത്തെ ചുളിവുകള്‍ എന്നിവയെല്ലാം ഒരു പരിധിവരെ തടയാന്‍ ഇവയ്ക്കാവും.

 ചര്‍മരോഗങ്ങളെ ചെറുക്കാനും ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.



 ആപ്പിള്‍, മുന്തിരി, ഓറഞ്ച്, മാമ്പഴം, തണ്ണിമത്തന്‍, പപ്പായ തുടങ്ങിയ പഴങ്ങളിലും കോളിഫ്ലവര്‍, കാബേജ്, ഉളളി, തക്കാളി, കാരറ്റ്, മത്തങ്ങ, ഇലക്കറികള്‍ തുടങ്ങിയവയിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്.

 ഇവ നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഏറ്റവും പ്രധാനം ആവശ്യത്തിന് വെള്ളം കുടിക്കുകയെന്നതാണ്.



 പത്തു പന്ത്രണ്ടു ഗ്ലാസ് വെളളം ദിവസവും കുടിക്കാം. ചര്‍മം തിളക്കത്തോടെ നില്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് വെള്ളമാണ്. 



എണ്ണമയം അധികമുള്ള ചര്‍മത്തെ   

എങ്ങനെ സംരക്ഷിക്കാം



എണ്ണമയമുള്ള ചര്‍മത്തില്‍ കുരുവും മറ്റും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. 



മുരിങ്ങയില എന്നും കഴിക്കുന്നത് മുഖക്കുരു ഉണ്ടാവുന്നത് തടയും. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയുന്നതും കുറയ്ക്കുക. ക്രീമുകള്‍ അധികം ഉപയോഗിക്കുന്നത് എണ്ണമയം കൂട്ടാനേ ഉപകരിക്കൂ. 


സോപ്പിനു പകരം കടലമാവിട്ട് മുഖം കഴുകുന്നതാണ് ഈ ചര്‍മത്തിനു നല്ലത്. ആസ്ട്രിജന്‍ ലോഷന്‍ രാവിലെയും വൈകീട്ടും ഉപയോഗിക്കാം.


കൂടുതല്‍ വരണ്ട ചര്‍മത്തെ എങ്ങനെ

 സംരക്ഷിക്കാം



സോപ്പുകള്‍ മാറി മാറി ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ച കൂട്ടുകയേയുള്ളൂ. വരണ്ട ചര്‍മമുള്ളവര്‍ സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, ഞവര എന്നിവ തേച്ച് കുളിക്കുന്നതാണ് നല്ലത്. 


അരിപ്പൊടി, പാല്‍, കസ്തൂരിമഞ്ഞള്‍ എന്നിവ യോജിപ്പിച്ച് മുഖത്തു പുരട്ടുന്നതും വരള്‍ച്ച തടയാന്‍ സഹായിക്കും. കുളി കഴിഞ്ഞാലുടന്‍ ഒരു മോയിസ്ചറൈസര്‍ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്നതും വരണ്ട ചര്‍മത്തിനു നല്ലതാണ്.


മൂക്കിന്റെ മുകളിലെ കറുത്തപാടുകള്‍  


മൂന്നു കാരണങ്ങള്‍കൊണ്ടാണ് മൂക്കിന്റെ മുകളില്‍ കറുത്തപാടുകള്‍ ഉണ്ടാവുന്നത്. ബ്ലീച്ച് അധികമായാലും ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും ഇങ്ങനെയുണ്ടാവാം. വെയില്‍ അധികമായി കൊണ്ടാലും മൂക്കിനു മുകളില്‍ കറുത്തപാടുകള്‍ ഉണ്ടാവും. ഹോര്‍മോണ്‍ വ്യതിയാനംകൊണ്ടുള്ള കറുപ്പ് താനേ മാറും.

 വെയിലുകൊണ്ടുണ്ടായ കറുപ്പാണെങ്കില്‍ അവിടെ അലോവേറ  ജെല്‍ ഉപയോഗിച്ചാല്‍ മതി. കറുപ്പു മാറും. 

ഓറഞ്ച് ജ്യൂസും ഈ കറുപ്പ് ഇല്ലാതാക്കാന്‍ നല്ലതാണ്.


പുരികം ഉണ്ടാവാന്‍ 


രാത്രി കിടക്കുന്നതിനു മുന്‍പ് കണ്‍മഷിയും ആവണക്കെണ്ണയും കൂടി യോജിപ്പിച്ച് പുരികത്തിന്റെ മുകളില്‍ വരയ്ക്കുക. കുറച്ചുദിവസം ഇങ്ങനെ ചെയ്താല്‍ പുരികത്തിന് നല്ല കട്ടിയും കറുപ്പും ഉണ്ടാവും.

Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍