പാദങ്ങള്‍ക്ക് മസാജിങ്





കുളി കഴിഞ്ഞാലുടന്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ ഉപയോഗിച്ച് കാലുകള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.


പെട്രോളിയം ജെല്ലിയും ഗ്ലിസറിനും യോജിപ്പിച്ച് പുരട്ടിയാല്‍ കാലിലെ വിണ്ടുകീറല്‍ തടയാം.




നഖങ്ങള്‍ വൃത്തിയായി വെട്ടിനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. കട്ടിയേറിയ നഖങ്ങള്‍ ആണെങ്കില്‍ കാല്‍ അല്‍പനേരം വെള്ളത്തില്‍ മുക്കിവെച്ചാല്‍ മതി. നഖങ്ങള്‍ എളുപ്പം മുറിക്കാം.



ഇളംചൂടുവെള്ളത്തില്‍ ഇരുപത് മില്ലി ഷാംപൂ, ബാത്ത് സാള്‍ട്ട്, ഒന്നു രണ്ടു തുള്ളി സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ക്കുക.


 ഈ വെള്ളത്തില്‍ കാലുകള്‍ പത്തു മിനുട്ട് മുക്കിവെക്കുക. മൃദുവായ സ്‌ക്രബ് ഉപയോഗിച്ച് പാദം ഉരച്ചുകഴുകുക. വിരലുകള്‍ക്കിടയിലും നഖത്തിന് താഴെയും ഉപ്പൂറ്റിയിലുമൊക്കെ ഇങ്ങനെ ഉരയ്ക്കണം. കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മൃതകോശങ്ങള്‍ കളയാനാണിത്.



പിന്നീട് കാലുകള്‍ മൃദുവായി തുടച്ച്, ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ഉപയോഗിച്ച് പതുക്കെ മസാജ് ചെയ്യുക. രക്തസഞ്ചാരം കൂട്ടാന്‍ ഇത് ഉപകരിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ക്ക് വളരെ നല്ലതാണ്.



Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍