മുഖത്തെ പാട് മായ്ക്കുന്ന പുതിയ നീഡില്‍ തെറാപ്പി ടെക്‌നിക്





അവളെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയും. മുഖക്കുരു വന്നുപോയതിന്റെ പാട് ഒരു ചെറിയ ഗര്‍ത്തമായിത്തന്നെയുണ്ട് മുഖത്ത്'. ചിലരുടെ തിരിച്ചറിയല്‍ രേഖയാണ് ഇത്തരം പാടുകള്‍. മുഖക്കുരു അല്ലെങ്കില്‍ ചിക്കന്‍പോക്‌സ് വന്നുപോയാല്‍ പലരുടെയും മുഖത്ത് ബാക്കിയാവുന്നതാണ് ഇത്തരം സൗന്ദര്യംകെടുത്തലുകള്‍.

 കുരു പൊട്ടുമ്പോള്‍ അവിടെയുണ്ടാക്കുന്ന കൊളാജം അഥവാ ഇലാസ്റ്റിക് ഫൈബറുകള്‍ ആ ഭാഗത്തെ സ്വാഭാവിക കോശവളര്‍ച്ചയെ തടയുന്നു. 


പുതിയ കോശം ഉണ്ടാകാതെവരുന്നതോടെ ചെറിയ പാടുകള്‍പോലും മൂടാന്‍ താമസമെടുക്കുന്നു.

 ഇത്തരം വേളയിലാണ് 'നീഡില്‍ തെറാപ്പി' ഗുണംചെയ്യുന്നത്. പ്രത്യേകതരത്തിലുള്ള കനംകുറഞ്ഞ സൂചി ഉപയോഗിച്ച് ഈ ഭാഗത്തെ ഇലാസ്റ്റിക് ഫൈബറുകളില്‍ കോറി ചെറിയ പാടുണ്ടാക്കുന്നു. അതോടെ കോശവളര്‍ച്ചയെ തടയുന്ന ഇലാസ്റ്റിക് ഫൈബറുകള്‍ മെല്ലെ നഷ്ടമാകുന്നു.

 ഇതിനൊപ്പം കോശവളര്‍ച്ചയെ സഹായിക്കുന്ന പ്രത്യേക ജെല്‍ ഉപയോഗിച്ച് ഗാല്‍വാനിക് ഫേഷ്യല്‍ ചെയ്യും. ഈ രണ്ട് ട്രീറ്റ്‌മെന്റും കൂടിച്ചേര്‍ന്നതാണ് നീഡില്‍ തെറാപ്പി.
 

നാലോ അഞ്ചോ തവണ ചെയ്തുകഴിയുമ്പോള്‍ പുതിയ കോശങ്ങളുണ്ടായി പാടുകള്‍ മാഞ്ഞുതുടങ്ങും.

 ഒരുതവണ നീഡില്‍ തെറാപ്പി ചെയ്യുന്നതിന് 550 രൂപയാണ് ചെലവ്.

 കോസ്‌മെറ്റോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്‌കിന്‍ പോളിഷിങ്ങിനെക്കാള്‍ ചെലവു കുറഞ്ഞ സൗന്ദര്യപരിപാലന രീതിയാണ് നീഡില്‍ തെറാപ്പിയെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.


Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍