Hair Smoothing
സ്വാഭാവികത നഷ്ടപ്പെടുത്താതെ തലമുടിക്ക് പട്ടു തോല്ക്കുന്ന മിനുസം നല്കുന്ന ഹെയര്‍ ട്രീറ്റ്‌മെന്റാണ് ഹെയര്‍ സ്മൂത്തനിങ്. തലമുടി സ്‌ട്രെയ്റ്റനിങ് ചെയ്തിരുന്നത് ഇന്നിപ്പോള്‍ ഫാഷനല്ലാതാവുകയാണ്. സ്‌ട്രെയ്റ്റനിങ് ചെയ്ത മുടി കൂര്‍ത്ത നാരുപോലെ കാണുന്നതിനേക്കാള്‍ നല്ലത് സ്വാഭാവികത നിലനിര്‍ത്തി ആകര്‍ഷണീയമാക്കുന്നതാണ്. എല്ലാതരം മുടിയുള്ളവര്‍ക്കും സ്മൂത്തനിങ് പരീക്ഷിക്കാം. സ്മൂത്തനിങ് ചെയ്യുമ്പോള്‍ നിങ്ങളുടെ മുടിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നേരത്തെ തിരിച്ചറിയുന്നത് നന്നായിരിക്കും. ചിലരുടെ മുടി വളരെ സെന്‍സിറ്റീവ് ആയിരിക്കും. എളുപ്പം പൊട്ടുകയും ചീത്തയാവുകയും ചെയ്യും. ഹെന്ന ട്രീറ്റ്‌മെന്റ് ചെയ്തവരാണെങ്കില്‍ ഹെന്നയിട്ട് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷമേ സ്മൂത്തനിങ് ചെയ്യാന്‍ പാടുള്ളു. സ്മൂത്തനിങ് ചെയ്യാന്‍ ഏകദേശം നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. ഇതില്‍ ഷാംപൂ കണ്ടീഷണര്‍ വാഷ്, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ് തുടങ്ങിയവയും പെടും. സ്മൂത്തനിങ് ചെയ്ത് അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് മുടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുങ്ങിയത് മൂന്ന് ദിവസത്തേക്കെങ്കിലും മുട...