Acne Face pack
മുഖക്കുരു പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രത്യേകിച്ച് ടീനേജിന്റെ.
കാലക്രമേണ മുഖക്കുരു മാറിയാലും ഇതുണ്ടാക്കുന്ന പാടുകള്‍ പലപ്പോഴും ചര്‍മത്തില്‍ മായാതെ കിടക്കുകയും ചെയ്യും.
മുഖക്കുരു മാറാനെന്നു പറഞ്ഞ ധാരാളം ക്രീമുകളും ഫേസ് പായ്ക്കുകളുമെല്ലാം ലഭിയ്ക്കും. എങ്കിലും ഇവ ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളും വരുത്തി വയ്ക്കും.
മുഖക്കുരു ഒഴിവാക്കാന്‍ ചില ആയുര്‍വേദ പായ്ക്കുകളും ഉപയോഗിക്കാം. ഇവ പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്ന ഗുണം കൂടിയുണ്ട്.
മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
മെറിഗോള്‍ഡ് എന്നറിയപ്പെടുന്ന ചെണ്ടുമല്ലിപ്പൂക്കള്‍ മുഖക്കുരു മാറ്റാനുള്ള നല്ലൊരു വഴിയണ്. ഇത് അരച്ച് പാല്‍, തേന്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
ചന്ദനപ്പൊടി വാങ്ങി ഇത് പനിനീരില്‍ ചാലിച്ച് മുഖത്തു പുരട്ടുന്നത് മുഖക്കുരു ഒഴിവാക്കും. ചന്ദനം പനിനീരു ചേര്‍ത്ത് അരയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കുന്നതിനും ഇത് നല്ലതു തന്നെ.
ആര്യവേപ്പില അരച്ചു മുഖത്തിടുന്നതും മുഖക്കുരു ഒഴിവാക്കാനുള്ള ഒരു ആയുര്‍വേദ മാര്‍ഗം തന്നെയാണ്. ആര്യവേപ്പില അരച്ചതില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം.
രക്തചന്ദനം പാലിലോ തേനിലോ ചാലിച്ചു മുഖത്തു പുരട്ടുന്നതും മുഖക്കുരുവും മുഖക്കുരു പാടുകളും ഒഴിവാക്കും.
മുള്‍ത്താണി മിട്ടി പനിനീരില്‍ ചാലിച്ചു മുഖത്തിടാം. ഇത് മുഖക്കുരു മാറ്റാനുള്ള മറ്റൊരു വഴിയാണ്.
തുളസിയില അരച്ച് ഇതിന്റെ നീരെടുത്തു മുഖത്തു പുരട്ടാം. അല്ലെങ്കില്‍ തുളിസിയില അരച്ച് ഇതില്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
Comments
Post a Comment