Baby Oil For Your Skin
ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍ ഇത് നല്ലൊന്നാന്തരം മോയിസചറൈസറായി ഉപയോഗിക്കാം. ചര്‍മം മൃദുവാകാനും വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുമെല്ലാം ഇത് സഹായിക്കും.
നല്ലൊന്നാന്തരം മസാജ് ഓയിലാണ് ബേബി ഓയില്‍. ഇതില്‍ അധികം എണ്ണമയം അടങ്ങിയിട്ടില്ലെന്ന ഗുണം കൂടിയുണ്ട്. മസാജ് ഓയിലായി ഇത് ഉപയോഗിച്ചു നോക്കൂ. ഇത് ചര്‍മം മൃദുവാകാന്‍ സഹായിക്കും.
തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്‍കാന്‍ ബേബി ഓയില്‍ സഹായിക്കും. ശരീരത്തിലെ ചൂട് പുറത്തുപോകുന്നത് തടയുകയാണ് ഇത് ചെയ്യുക. മഞ്ഞുകാലത്ത് ശരീരം വരണ്ടുപോകാതെ സഹായിക്കും. പ്രത്യേകിച്ച് കാലിന്റെ ഉപ്പുറ്റി വിണ്ടുപൊട്ടാതെ സൂക്ഷിക്കാന്‍ ബേബി ഓയിലിനു സാധിയ്ക്കും.
സ്‌ട്രെച്ച് മാര്‍ക്‌സ് മാറാന്‍ ബേബി ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ വയറില്‍ ബേബി ഓയില്‍ കൊണ്ടു മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സ് വരാതിരിക്കാന്‍ സഹായിക്കും. പ്രസവശേഷവും സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാഗങ്ങളില്‍ ബേബി ഓയില്‍ കൊണ്ടു മസാജ് ചെയ്യാം.
ഷേവിംഗിനു മുന്‍പും ശേഷവും ബേബി ഓയില്‍ ഉപയോഗിക്കാം. ഷേവിംഗ് എളുപ്പമാകാനും ഷേവ് ചെയ്ത ഭാഗം മൃദുവാകാനും ഇത് സഹായിക്കും.
കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ബേബി ഓയില്‍ പുരട്ടി കുളിയ്ക്കുന്നത് നല്ലതാണ്.
Comments
Post a Comment