Hair care with beer
കൊഴിഞ്ഞുപോകുന്ന സ്വത്താണ് മുടി.
ഒരുകാലത്ത് മുടി തഴച്ചുനിന്നിരുന്ന തല കാലക്രമേണ ഒരിഴപോലും ബാക്കിയില്ലാതെ മരുഭൂമിപോലെ ശൂന്യമായേക്കാം. പ്രവചിക്കാവുന്നതല്ല ഒന്നും.
അതിനാല്‍ ഉള്ള മുടിയെ എങ്ങനെയും പരിപാലിക്കാനുള്ള ജാഗ്രത എല്ലാവരിലുമുണ്ടാകാം.
ബിയറില്‍ കുളിച്ചും കൊക്കകോളകൊണ്ട് നനച്ചും ടുമാറ്റോ കെച്ചപ്പില്‍ മുക്കിയും മുടി സംരക്ഷിക്കാമെന്നു വന്നാലോ?
ഇവയ്‌ക്കൊക്കെ മുടിയെ ഓരോതരത്തില്‍ സൂക്ഷിക്കാനുള്ള കഴിവുണ്ടെന്നാണ് കേശ വിദഗ്ധന്‍ ഫിലിപ്പ് കിങ്‌സലി സാക്ഷ്യപ്പെടുത്തുന്നത്.
ബിയര്‍
ബിയര്‍കൊണ്ട് തല കഴുകുക എന്നത് അതുണ്ടായ കാലംമുതലുള്ള സൗന്ദര്യശീലമാണ്. ബിയര്‍ ഒഴിച്ച് മുടി കഴുകി മിനിറ്റുകള്‍ക്കുള്ളില്‍ ജലാംശം ബിഷ്പീകരിച്ചുപോകും.
പിന്നെ മുടിയില്‍ പറ്റിപ്പിടിച്ചിരിക്കുക അതിലെ ബാര്‍ലിയുടെയും മറ്റു ധാന്യപ്പൊടികളുടെയും അവശിഷ്ടമായിരിക്കും.
ഈ ആവരണം മുടിക്ക് കരുത്തും കനവും കൂട്ടും.
പക്ഷേ, നിങ്ങള്‍ നടന്നുപോകുമ്പോള്‍ മദ്യക്കുപ്പി തുറന്ന മണമായിരിക്കും പരക്കുക എന്നുമാത്രം. അല്പം ചെലവേറിയ ഈ മാര്‍ഗംകൊണ്ട് മുടിക്ക് ഗുണമുണ്ടെങ്കില്‍ പിന്നെ മണത്തിലെന്തിരിക്കുന്നു.
മഴവെള്ളം
ടാപ്പില്‍നിന്നെടുക്കുന്ന വെള്ളത്തിന്റെ കട്ടിയൊന്നുമില്ലാത്ത പ്രകൃതിയുടെ ഈ വരദാനമായിരുന്നു
ഷാമ്പൂ ഇല്ലാത്ത കാലത്ത് മുടിക്ക് മൃദുത്വവും തിളക്കവും നല്‍കിയിരുന്നത്.
ഇന്ന് ഏതു വെള്ളത്തിലും ഉപയോഗിക്കാവുന്ന ഷാമ്പൂ വിപണിയിലുണ്ട്. എന്നാലും പ്രകൃതിജീവനക്കാര്‍ക്ക് ഇത് ഇപ്പോഴും പരീക്ഷിക്കാം.
മഴവെള്ളത്തിന്റെ ശുദ്ധി നോക്കണമെന്നുമാത്രം.
ഒലിവ് എണ്ണ
മുടിയിഴകളില്‍ ആഴ്ന്നിറങ്ങി ഉള്ളില്‍നിന്നുതന്നെ പോഷണം നല്‍കുന്നു.
വിനാഗിരി
മുടിയിലെ എണ്ണമയം നീക്കുന്ന വിനാഗിരി മുടിയിഴകളിലുടനീളം വ്യാപിച്ച് അതിനെ തിളക്കമുള്ളതാക്കുന്നു. മുടി എത്രമാത്രം അസിഡിക് ആണോ തിളക്കവും അത്രയേറും.
മുട്ട
മുട്ടയുടെ മഞ്ഞക്കരു ഒരു കണ്ടീഷണറിന്റെ ഫലം ചെയ്യും. പക്ഷേ, ചൂടുവെള്ളത്തില്‍ തലകഴുകി വൃത്തിയായി ഉണക്കിയില്ലെങ്കില്‍ പുറത്തിറങ്ങി നടക്കാനാവില്ലെന്നുമാത്രം.
ഗ്രീന്‍ ടീ
ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടിക്ക് നല്ല പോഷണം നല്‍കും.
പുരുഷന്മാരിലെ മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.
പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിനെ ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണാക്കി പരിവര്‍ത്തനപ്പെടുത്തുന്ന എന്‍സൈമിനെ തടഞ്ഞാണ് ഇത് സാധ്യമാക്കുന്നത്.
മുടികൊഴിച്ചിലിനിടയാക്കുന്ന രാസവസ്തുവാണ് ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോണ്‍.
കൊക്കകോള
കോളകൊണ്ട് കഴുകിയാല്‍ മുടിക്ക് കനവും ഉള്ളുമുണ്ടാകും. ഇതിലെ പഞ്ചസാര മുടിയില്‍ പറ്റിപ്പിടിക്കുന്നതിനാല്‍ ഒരു ഒട്ടല്‍ തോന്നുന്നത് സാധാരണമാണ്. പക്ഷേ, വളരെ സെന്‍സിറ്റീവായ ചര്‍മക്കാര്‍ കൊക്കകോള പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
നേന്ത്രപ്പഴം
മുടികഴുകാന്‍ കൊള്ളില്ലെങ്കിലും നിത്യവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് മുടിയുടെ ആരോഗ്യം കൂട്ടും.
ടൊമാറ്റോ കെച്ചപ്പ്
സ്വിമ്മിങ്പൂളില്‍ നീന്തുന്നവരുടെ മുടിയുടെ ആരോഗ്യത്തിന് ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
നീന്തല്‍ക്കുളത്തില്‍ വളരുന്ന ആല്‍ഗകളെ നശിപ്പിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ മുടിയെ പ്രതികൂലമായി ബാധിക്കും.
നീന്തല്‍ കഴിഞ്ഞ് അല്പം കെച്ചപ്പ് മുടിയില്‍ തേച്ച് നിന്നശേഷം കഴുകിക്കളയുന്നത് നല്ലതാണ്. എന്നാല്‍, ദീര്‍ഘകാലത്തേക്ക് ഇത് ഫലംചെയ്യില്ലെന്ന് ഓര്‍ക്കുക.
വോഡ്ക
എണ്ണമയം മാറ്റും. എന്നാല്‍, മുടിയുടെ സ്വാഭാവികഈര്‍പ്പം നിലനിര്‍ത്തും. മുടി വൃത്തിയാക്കാന്‍ നല്ലത്.
ഇതെല്ലാം ഒറ്റയടിക്ക് പരീക്ഷിച്ച് തല നന്നാക്കാമെന്നു കരുതരുതേ. അവനവന്റെ മുടിയുടെ സ്വഭാവവും ആവശ്യവും മനസ്സിലാക്കിയേ പരീക്ഷണം നടത്താവൂ.
Comments
Post a Comment