മുടിയുടെ വരള്‍ച്ച മാറ്റാം
അയേണിങ്്, സ്മൂത്ത്‌നിങ്...
പുതിയ ഹെയര്‍സ്റ്റൈലുകള്‍ ധാരാളമുണ്ട്.
പക്ഷേ ഇവ പതിവാക്കുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.
കെമിക്കല്‍-ട്രീറ്റ് ചെയ്ത മുടിയാണെങ്കില്‍ നല്ല കണ്ടീഷണര്‍ അടങ്ങിയ ഷാംപുതന്നെ ഉപയോഗിക്കണം.
ആല്‍മണ്ട് ഓയില്‍ മുടിക്ക് ഗുണം ചെയ്യും.
ആഴ്ചയിലൊരിക്കല്‍ എണ്ണ പുരട്ടി കുളിക്കുക.
കണ്ടീഷണര്‍ഉപയോഗിക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.
മുടി ചെറുതായി കുടഞ്ഞ് വേര്‍പെടുത്തിയെടുക്കുക.
മുടിയുടെ അടിഭാഗംതൊട്ട് മുകളിലേക്ക് കണ്ടീഷണര്‍ ഇടുക.
മുടി ഉരച്ച് കഴുകരുത്.
ഷവര്‍ ഓണ്‍ ചെയ്ത് അഞ്ചു മിനുട്ടു നേരം നനച്ചാല്‍ മതി.
തണുത്ത വെള്ളമാണ് മുടി കഴുകാന്‍ നല്ലത്.
മുടി വല്ലാതെ പരുക്കനും വരണ്ടതുമായി
തോന്നുന്നെങ്കില്‍ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ചെയ്യുക.
ഇത്തരം മുടിയലുള്ളവര്‍ ഒരിക്കലും 'ബ്ലോ
ഡ്രയിങ്' ചെയ്യരുത്. അത് മുടിയുടെ വരള്‍ച്ച കൂട്ടും.
ഹെയര്‍ ഡൈ പതിവായി ഉപയോഗിക്കുന്നതും മുടിക്ക് ദോഷം ചെയ്യും.
'ഹെയര്‍ പെര്‍മിങ്ങില്‍' പലതരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയും വരള്‍ച്ച കൂട്ടുന്നവതന്നെ.
മുടിക്ക് നിറങ്ങള്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അമോണിയ-ഫ്രീ ആയ കളറുകള്‍മാത്രം ഉപയോഗിക്കുക.
ഗോതമ്പ്, പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍, മുട്ടയുടെ വെള്ള, പാല്‍, സോയ എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുക.
ഇവയിലടങ്ങിയ പ്രോട്ടീന്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കും. കാത്സ്യം-അയേണ്‍ സപ്ലിമെന്റുകളും ആരോഗ്യപ്രദമാണ്.
Comments
Post a Comment