Pumpkin Face Pack




മത്തങ്ങ ആരോഗ്യദായകമായ പച്ചക്കറികളിലൊന്നാണ്. ഇതില്‍ വൈറ്റമിന്‍ എ, സി, ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമുണ്ട്.

 ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മത്തങ്ങ നല്ലതാണ്. ഇത് തിളങ്ങുന്ന ചര്‍മത്തിനു സഹായിക്കുന്ന ചില പച്ചക്കറികളിലൊന്നാണ്.

 ഇതിലെ ബീറ്റാ, ആല്‍ഫ കരോട്ടിന്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. സണ്‍ടാന്‍, സൂര്യാഘാതം എന്നിവ തടയാനും മത്തങ്ങ നല്ലതു തന്നെ.

 പൊട്ടാസ്യം അടങ്ങിയിരിക്കുന്നതു കൊണ്ട് മുടി വളര്‍ച്ചയ്ക്കും മത്തങ്ങ നല്ലതാണ്.

 മത്തങ്ങ കൊണ്ട് ഫേസ് പായക്കുകള്‍ ഉണ്ടാക്കാം. എങ്ങനെയാണെന്നു നോക്കൂ

                                                           

മത്തങ്ങയുടെ പള്‍പ്പു കൊണ്ട് 10മിനിറ്റ് മുഖത്തു മസാജ് ചെയ്തു നോക്കൂ. മുഖത്തെ മൃതകോശങ്ങള്‍ നീങ്ങി മുഖം ഭംഗിയാകും.




മത്തങ്ങയുടെ പള്‍പ്പ്, മുട്ടവെള്ള, തേന്‍, പാല്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തു തേയ്ക്കാം.
 ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.
 ഇത് മുഖക്കുരു മാറാനും തിളങ്ങുന്ന മുഖം ലഭിയ്ക്കാനും നല്ലതാണ്

ആപ്പിള്‍ സിഡാര്‍ വിനെഗര്‍, തേന്‍, മത്തങ്ങയുടെ പള്‍പ്പ് എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തു ഫേസ് പായ്ക്കിടാം. ഇത് കഴുകിക്കളയും.



മത്തങ്ങയ്‌ക്കൊപ്പം അല്‍പം പഞ്ചസാര കൂട്ടിക്കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യാം. ഇത മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകളുടെ നിറം കുറയ്ക്കാനുമെല്ലാം ഇത് സഹായിക്കും





മത്തങ്ങ ഉടച്ചതില്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.
 ഇത് മുഖത്തിട്ട ശേഷം പത്തു പതിനഞ്ച് മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ഇത് എല്ലാതരം ചര്‍മത്തിനും ചേരുന്ന ഒരു ഫേസ് പായ്ക്കാണ്.



മത്തങ്ങയുടെ പള്‍പ്പില്‍ തൈര്, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു തേയ്ക്കാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടിയ ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.




മത്തങ്ങയുടെ പള്‍പ്പിനൊപ്പം ബദാം പൊടിച്ചതും തേനും ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു മസാജ് ചെയ്യാം.


മത്തങ്ങയുടെ പള്‍പ്പും ചന്ദനപ്പൊടിയും ചേര്‍ത്തും നല്ലൊന്നാന്തരം ഫേസ് പായ്ക്കുണ്ടാക്കാം. മുഖക്കുരുവിന്റെ പാടുകള്‍ കളയുന്നതിന് ഇത് ഏറെ നല്ലതാണ്. വേണമെങ്കില്‍ ഈ മിശ്രിതത്തില്‍ അല്‍പം തേനും ചേര്‍ക്കാം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി