മുഖകാന്തിക്ക് ഫേഷ്യല്‍

ഓരോ ചര്‍മക്കാര്‍ക്കും യോജിച്ച 

ഫേഷ്യലുകള്‍ 


എങ്ങനെ തിരഞ്ഞെടുക്കാം...





ചര്‍മ്മത്തിലെ ചുളിവുകള്‍ നികത്തി കുരുവും 
കറുത്ത പാടുകളും നീക്കി തിളക്കം കൊണ്ടുവരാന്‍
ഫേഷ്യലുകള്‍ സഹായിക്കും.

 ക്ലെന്‍സിങ്ങ്, ടോണിങ്ങ്, മോയിസ്ചറൈസിങ്ങ് 
എന്നിങ്ങനെ മൂന്നു പടികളുണ്ട് ഫേഷ്യലില്‍.



 മസാജ്, ആവി കൊള്ളിക്കല്‍, ഫേസ്മാസ്‌ക് എന്നിവ
ചര്‍മ്മത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ചാണ് ചെയ്യുന്നത്.

ചര്‍മ്മത്തിലെ അഴുക്കും നിര്‍ജ്ജീവകോശങ്ങളും നീക്കി വൃത്തിയാക്കുകയാണ് ആദ്യപടി.




 അതിനുശേഷമുള്ള മസാജ് ചര്‍മ്മത്തിലെ രക്തയോട്ടം കൂട്ടുകയും പേശികളെ അയക്കുകയും ചുളിവീഴുന്നത് തടയുകയും ചെയ്യുന്നു.

 ആവി പിടിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സിനെ എളുപ്പം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. 

ഒടുവിലത്തെ ഫേസ്് മാസ്‌ക് ചര്‍മ്മത്തിന്റെ ആരോഗ്യം കൂട്ടി കുരു വരാതെ സൂക്ഷിക്കുന്നു. 



മാസത്തില്‍ ഒരിക്കല്‍ ഫേഷ്യല്‍ ചെയ്യുന്നതാണ് ഉചിതം.

 എന്നാല്‍ ചിലരുടെ ചര്‍മ്മത്തിന് ഫേഷ്യലിന്റെ ആവശ്യം ഉണ്ടാവില്ല. അത്തരക്കാര്‍ ഫേഷ്യല്‍ ചെയ്യണമെന്നുമില്ല.



വരണ്ട ചര്‍മ്മം,


 എണ്ണമയമുള്ള ചര്‍മ്മം,

 സാധാരണ ചര്‍മ്മം 

എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്.

 അതുപോലെ ഇരുണ്ട ചര്‍മ്മം,

 വെളുത്ത ചര്‍മ്മം എന്നിവയുമുണ്ട്.

 ഇതില്‍ നിങ്ങളുടെ ചര്‍മ്മം ഏതാണെന്ന് മനസ്സിലാക്കി അതിനു ചേര്‍ന്ന ഫേഷ്യല്‍ തിരഞ്ഞെടുക്കാം. 


നിറം കൂട്ടാന്‍


വൈറ്റനിങ്ങ് ഫേഷ്യല്‍, പേള്‍ ഫേഷ്യല്‍ എ ന്നിവയാണ് ഇരുണ്ട നിറത്തി ലുള്ള ചര്‍മ്മക്കാര്‍ക്ക് നിറം വെയ്ക്കാനുള്ളത്.

 വൈറ്റനിങ്ങ് ഫേഷ്യലില്‍ പപ്പായ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് ഉപയോഗിക്കുന്നത്.
 650 രൂപ മുതല്‍ ഇതിനു ചെലവു വരും. പേള്‍ ഫേഷ്യലില്‍ മുത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ക്രീമാണ് ഉപയോഗിക്കുന്നത്. 
ചര്‍മ്മത്തിന് പെട്ടെന്ന് നല്ല നിറം ലഭിക്കും. 750 രൂപ മുതല്‍ 1250 രൂപ വരെയാണ് ഇതിന് ചെലവു വരുന്നത്. 


വരണ്ട ചര്‍മം


പെട്ടെന്ന് ചുളിവ് വീഴാന്‍ സാധ്യതയുള്ളതാണ് വരണ്ട ചര്‍മ്മം. 


ഇക്കൂട്ടര്‍ക്ക് നല്ലത് പഴങ്ങളുടെയും റോസാപ്പൂ, ലാവെന്‍ഡര്‍, കോണ്‍ഫ ്‌ളവര്‍, കലെന്‍ഡുല തുടങ്ങിയ പൂക്കളുടെ സത്തുകൊണ്ടുള്ള പ്രത്യേക ഫേഷ്യലുകളാണ്.

 വരണ്ട ചര്‍മ്മത്തിന് എന്തുകൊണ്ടും അനുയോജ്യമായ ഒരു ഫേഷ്യലാണ് അരോമ തെറാപ്പി. മില്‍ക്ക് പ്രോട്ടീന്‍ പാക്കും അരോമ ഓയിലുമാണ് ഇതില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.



 ഈ ഫേഷ്യല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നു, തിളക്കവും കാന്തിയും നല്‍കുന്നു. 750 രൂപ മുതലാണ് ഇതിന് ചെലവ്.

ഡയമണ്ട് ഫേഷ്യല്‍, ഗോള്‍ഡ് ഫേഷ്യല്‍, ആന്റി ഏജിങ്ങ് ഹെര്‍ബര്‍ ഫേഷ്യല്‍ എന്നിവയാണ് ചര്‍മ്മ സൗന്ദര്യത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഫേഷ്യലുകള്‍.

മുഖത്തെ ചെറിയ പാടുകളും ചുളിവുകളും നീക്കം ചെയ്യുന്നതാണ് ഡയമണ്ട് ഫേഷ്യല്‍.


 പേരു സൂചിപ്പിക്കുന്നപോലെ വജ്രത്തിന്റെ ഗുണങ്ങള്‍ അടങ്ങുന്ന ക്രീമാണ് ഇതില്‍ ഉപയോഗിക്കുന്നത്.



 വജ്രത്തെപ്പോലെ വിലപിടിപ്പുള്ളതാണ് വജ്ര ഫേഷ്യലും, വില 3000 രൂപ.

 വിലയല്‍പ്പം കൂടുമെങ്കിലും സ്വര്‍ണ്ണത്തിന്റെ ഗുണങ്ങള്‍ ചര്‍മ്മത്തിന് ലഭിക്കുമേന്നുള്ളതിനാല്‍ ഗോള്‍ഡ് ഫേഷ്യലിന് ആവശ്യക്കാരേറെയാണ്.

 24 ക്യാരറ്റ് തനി സ്വര്‍ണ്ണം ചേര്‍ത്തുണ്ടാക്കിയ ക്രീം ഉപയോഗിക്കുന്നതാണ് ഗോള്‍ഡ് ഫേഷ്യല്‍.

 ചര്‍മ്മത്തിലേക്ക് പെട്ടെന്ന് ആഴ്ന്നിറങ്ങി ചര്‍മ്മത്തിന് യുവത്വം നല്‍കുന്നു.

 കറ്റാര്‍വാഴ, ചന്ദനം, വീറ്റ് ജെം ഓയില്‍ എന്നിവയാണ് സ്വര്‍ണ്ണത്തിനു പുറമെ ഉപയോഗിക്കുന്നത്.



 ഒപ്പം ചര്‍മ്മം മൃദുലവും അയവുള്ളതും തേജസ്സുള്ളതുമാകുന്നു. 1500 രൂപ മുതല്‍ ഇതിനു ചെലവു വരും.

 പഴങ്ങളും പൂക്കളും, ഒലീവ്, പുതീന, കറ്റാര്‍വാഴ തുടങ്ങിയ ഇലകളുടെ സത്തും ഉപയോഗിച്ചുള്ളതാണ് ആന്റി ഏജിങ്ങ് ഹെര്‍ബല്‍ ഫേഷ്യല്‍. ഇതിന് 650 രൂപ ചെലവ് വരും. 


ടീനേജ് സ്‌പെഷല്‍



മുഖക്കുരു, വെയിലേറ്റുണ്ടാവുന്ന കരുവാളിപ്പ്, ബ്ലാക്ക് ഹെഡ്‌സ് എന്നിവയാണ് ടീനേജുകാരുടെ പ്രധാന പ്രശ്‌നങ്ങള്‍.

 മുഖക്കുരു കളയാനും പുതുതായി വരുന്നതു തടയാനും പ്രത്യേകം പിംപിള്‍ ട്രീറ്റ്‌മെന്റും പിഗ്‌മെന്റേഷന്‍ ഫേഷ്യലും നിലവിലുണ്ട്. 

ഇത്തരം ട്രീറ്റ്‌മെന്റുകള്‍ മാസത്തില്‍ രണ്ടെണ്ണം എന്ന തോതില്‍ ചെയ്യുന്നത് ഗുണം ചെയ്യും. 

വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് ഒഴിവാക്കാന്‍ ആന്റി ടാന്‍ ഫേഷ്യലുകള്‍ മതിയാകും.

 സാധാരണ ഫേഷ്യലില്‍ ചെയ്യുന്ന മസാജിന്റെയൊന്നും ആവശ്യം ഈ പ്രായക്കാര്‍ക്ക് ഇല്ല. 

അതുകൊണ്ട് ടീനേജേഴ്‌സിനു മാത്രമായി പാര്‍ഷ്യല്‍ ഫേഷ്യലും പല ബ്യൂട്ടിപാര്‍ലറിലും ലഭ്യമാണ്. 350 രൂപ മുതല്‍ ചെലവുള്ളവയാണിവ. 



Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി