മുടിക്കും ചര്‍മ്മത്തിനും അഴകേകാന്‍ തേന്‍
ഒരു തുള്ളി തേനിന് നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് അറിയാമോ? ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം തേന്‍ ചേര്‍ത്ത് കഴിയ്‌ക്കുന്നത് മധുരം കൂട്ടുന്നതിന് പുറമെ സൗന്ദര്യവും കൂട്ടും. തേന്‍ ചര്‍മ്മത്തെ മൃദുലമാക്കുക മാത്രമല്ല പുനര്‍ജീവന്‍ നല്‍കി പാടുകളും മാലിന്യങ്ങളും കുറയ്‌ക്കുകയും ചെയ്യും. ചര്‍മ്മത്തിന് മാത്രമല്ല തലമുടിയ്‌ക്കും നല്ലതാണ് തേന്‍. ചര്‍മ്മത്തിനും മുടിയ്‌ക്കും ഭംഗി നല്‍കുന്ന തേന്‍ സൗന്ദര്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഉള്ള സമ്പൂര്‍ണ പരിഹാരം ആണ്. ചര്‍മ്മത്തിനും മുടിയ്‌ക്കും വേണ്ടി വീട്ടില്‍ ഉണ്ടാക്കാവുന്ന ചില തേന്‍ കൂട്ടുകള്‍ പട്ടുപോലുള്ള മുടിയ്‌ക്ക് പട്ടുപോലുള്ള മുടി പ്രത്യേകിച്ച് വര്‍ഷകാലങ്ങളിലും മറ്റും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കൂട്ട് ഉപയോഗിക്കാം. രണ്ട് ടേബിള്‍ സ്‌പൂണ്‍ തൈര്, രണ്ട് മുട്ട, നാരങ്ങ നീര്, 5 തുള്ളി തേന്‍ എന്നിവ ചേര്‍ത്തിളക്കി മുടിയിലും തലയിലും പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. തിളക്കമുള്ള മുടിയ്‌ക്ക് തിളക്കമുള്ള മുടിയ്‌ക്ക് തേനും ഒലിവെണ്ണയും...