ചര്‍മഭംഗി പ്രകൃതിദത്തമായി നേടൂ
സൗന്ദര്യവും ഭംഗിയുമുള്ള ചര്‍മം ആരും കൊതിയ്ക്കും.
ഇതിനു വേണ്ടി കയ്യില്‍ കിട്ടാവുന്നത്ര ക്രീമുകളും മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ബ്യൂട്ടിപാര്‍ലറുമൊക്കെയായിരിക്കും പലര്‍ക്കും ശരണം.
എന്നാല്‍ പലപ്പോഴും ഇത്തരം വഴികള്‍ വേണ്ട പ്രയോജനം തരില്ല.
എന്നു മാത്രമല്ല, ഇവയിലെ കെമിക്കലുകള്‍ ചര്‍മത്തിന് ദോഷം വരുത്തുകയും ചെയ്യും.
സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനും സ്വാഭാവികമായ മാര്‍ഗങ്ങളുണ്ട്.
തികച്ചും പ്രകൃതിദത്തമായ വഴികള്‍. ഇവ മിക്കവാറും നമ്മുടെ വീട്ടില്‍ തന്നെ ലഭിയ്ക്കുകയും ചെയ്യും. ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ,
നാളികേരപ്പാല്‍
നാളികേരപ്പാല്‍ മൃദുവായ ചര്‍മം ലഭിയ്ക്കാനുള്ള നല്ലൊന്നാന്തരം വഴിയാണ്.
പ്രത്യേകിച്ച് വരണ്ട ചര്‍മമുള്ളവര്‍ക്ക് പുരട്ടാവുന്ന നല്ലൊന്നാന്തരം പ്രകൃതിദത്ത മോയിസ്ചറൈസര്‍.
നാളികേരം ചിരകി പാല്‍ പിഴിഞ്ഞെടുത്തു മുഖത്തു തേയ്ക്കാം.
പാല്‍
പാല്‍ നല്ലൊന്നാന്തരം ക്ലെന്‍സിംഗ ഏജന്റായി ഉപയോഗിയ്ക്കാം.
പാലില്‍ പഞ്ഞ്ി മുക്കി മുഖത്തു തുടയ്ക്കുക.
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് നല്ലൊന്നാന്തരം മോയിസ്ചറൈസറിന്റെ ഗുണം നല്‍കും.
ഒരു സ്പൂണ്‍ ഓറഞ്ച് ജ്യൂസ്, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ അല്‍പം തൈരില്‍ കലക്കുക.
ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.
ഉഴുന്നു പരിപ്പും ബദാമും
അല്‍പം ഉഴുന്നു പരിപ്പും മൂന്നോ നാലോ ബദാമും വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക. ഇത് അല്‍പം പാല്‍ ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടാം.
ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇത് മുഖത്തിനു ചേര്‍ന്നൊരു പ്രോട്ടീന്‍ മാസ്‌കാണ്. മാത്രമല്ല, ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
തേനും
തേനും അല്‍പം പാല്‍പ്പാടയും ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ചര്‍മത്തിന്റെ മൃദുത്വം നില നിര്‍ത്താനും ഇത് ന്‌ല്ലൊരു വഴിയാണ്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങു മുറിച്ച് മുഖത്തു തടവുക. മുഖത്തെ കറുത്ത പാടുകളും പിഗ്മെന്റേഷനും മാറാന്‍ ഇത് നല്ലതാണ്.
Comments
Post a Comment