മുടിക്കും ചര്‍മ്മത്തിനും അഴകേകാന്‍ തേന്‍
ഒരു തുള്ളി തേനിന് നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് അറിയാമോ?
ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം തേന്‍ ചേര്‍ത്ത് കഴിയ്‌ക്കുന്നത് മധുരം കൂട്ടുന്നതിന് പുറമെ സൗന്ദര്യവും കൂട്ടും.
തേന്‍ ചര്‍മ്മത്തെ മൃദുലമാക്കുക മാത്രമല്ല പുനര്‍ജീവന്‍ നല്‍കി പാടുകളും മാലിന്യങ്ങളും കുറയ്‌ക്കുകയും ചെയ്യും.
ചര്‍മ്മത്തിന് മാത്രമല്ല തലമുടിയ്‌ക്കും നല്ലതാണ് തേന്‍.
ചര്‍മ്മത്തിനും മുടിയ്‌ക്കും ഭംഗി നല്‍കുന്ന തേന്‍ സൗന്ദര്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഉള്ള സമ്പൂര്‍ണ പരിഹാരം ആണ്.
ചര്‍മ്മത്തിനും മുടിയ്‌ക്കും വേണ്ടി വീട്ടില്‍ ഉണ്ടാക്കാവുന്ന ചില തേന്‍ കൂട്ടുകള്‍
പട്ടുപോലുള്ള മുടിയ്‌ക്ക്
പട്ടുപോലുള്ള മുടി പ്രത്യേകിച്ച് വര്‍ഷകാലങ്ങളിലും മറ്റും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കൂട്ട് ഉപയോഗിക്കാം.
രണ്ട് ടേബിള്‍ സ്‌പൂണ്‍ തൈര്, രണ്ട് മുട്ട, നാരങ്ങ നീര്, 5 തുള്ളി തേന്‍ എന്നിവ ചേര്‍ത്തിളക്കി മുടിയിലും തലയിലും പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.
തിളക്കമുള്ള മുടിയ്‌ക്ക്
തിളക്കമുള്ള മുടിയ്‌ക്ക് തേനും ഒലിവെണ്ണയും കൂടിയുള്ള മിശ്രിതം നല്ലതാണ്.
തേന്‍ ഒലിവെണ്ണയില്‍ ചേര്‍ത്തിളക്കി തലമുടിയില്‍ തേയ്‌ച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. മുടിക്ക് തിളക്കം കിട്ടും.
അനാവശ്യ രോമങ്ങള്‍
മുഖത്ത് അനാവശ്യമായി രോമങ്ങള്‍ വളരുന്നുണ്ടെങ്കില്‍ തേനുപയോഗിച്ചുള്ള ഈ വീട്ടുമരുന്ന് ഉപയോഗിച്ച് നോക്കാം.
ഒരു പാത്രത്തില്‍ ഒരു ടീസ്‌പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാര, കുറച്ച് നാരങ്ങ നീര് എന്നിവ എടുത്ത് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കുക.
അതിന് ശേഷം മൂന്ന് മിനുട്ട് നേരം ചൂടാക്കുക. ചൂട് കുറഞ്ഞതിന് ശേഷം ഈ മിശ്രിതം രോമ വളര്‍ച്ച ഉള്ള ഭാഗത്ത് പുരട്ടുക.
അതിന് ശേഷം ഒരു കഷ്‌ണം തുണി ഇതിന് മുകളിലിട്ട് വിപരീത ദിശയില്‍ തുടയ്‌ക്കുക. ഇതോടെ രോമം വേരോടെ പിഴുത് പോരുകയും ഏറെകാലത്തേയ്‌ക്ക് രോമവളര്‍ച്ച ഇല്ലാതിരിക്കുകയും ചെയ്യും
മൃദുല ചര്‍മ്മത്തിന്
മൃദുലവും മാലിന്യമില്ലാത്ത തിളങ്ങുന്ന ചര്‍മ്മമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തേനുപയോഗിച്ചുള്ള ഈ കൂട്ട് പരീക്ഷിച്ചു നോക്കാം.
തേന്‍,കടലമാവ്, പാല്‍പ്പാട,ചന്ദനം എന്നിവ ചേര്‍ത്തിളക്കി റോസ് ഓയില്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക.
ഇത് ഉണങ്ങിയതിന് ശേഷം അല്‍പം സമയം കഴിഞ്ഞ് ഇളക്കി കളയുക. മാലിന്യങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും മൃദുലതയും കിട്ടാന്‍ ഇത് സഹായിക്കും. നല്ല ഫലം കിട്ടുന്നതിന് ആഴ്‌ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.
തവിട്ട് നിറം
സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിന് തവിട്ട് നിറമാകുന്നതില്‍ നിന്നും തേന്‍ രക്ഷ നല്‍കും.
തേന്‍, പാല്‍, നാരങ്ങ നീര്, ബദാം എണ്ണ എന്നിവ തുല്യ അളവിലെടുത്ത് ഇളക്കി മുഖത്തും കൈകളിലും പുരട്ടുക. ഇരുപത് മിനുട്ടിന് ശേഷം കഴുകി കളയുക.
പൊള്ളിയ പാടുകള്‍
പൊള്ളലേറ്റ ഭാഗത്ത് തേന്‍ പുരട്ടുന്നത് വേദന കുറയ്‌ക്കുകയും പൊള്ളലുമൂലം ഉണ്ടായ പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും.
പൊള്ളിയ ഭാഗത്ത് സ്ഥിരമായി തേന്‍ പുരട്ടിയാല്‍ പാടുണ്ടാകുന്നത് കുറയും
മുഖക്കുരു
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ പോകാന്‍ അല്‍പം പ്രയാസമാണ്.
എന്നാല്‍, തേന്‍ ഇതിന് പരിഹാരം നല്‍കും.തേനും കറുവപ്പട്ട പൊടിയും ചേര്‍ത്തിളക്കിയ കുഴമ്പ് മുഖക്കുരിവിന് മുകളില്‍ പുരട്ടുക.
രാത്രിയില്‍ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയുകയാണ് വേണ്ടത്.
Comments
Post a Comment