മുഖക്കുരു പാടുകള്‍ മാറ്റാന്‍ ചില വഴികള്‍
സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് മുഖക്കുരു. സാധാരണയായി കൗമാരത്തിലേക്ക് കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക.
ഈ സമയത്ത് ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉത്‌പാദനം വര്‍ദ്ധിക്കും. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. എന്നാല്‍ ഇതിന് ചെലവേറും.
പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെയും മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അകറ്റാന്‍ കഴിയും.
വെള്ളം
ധാരാളം വെള്ളം കുടിയ്‌ക്കുന്നതിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്‌ളാസ് വെള്ളം കുടിയ്‌ക്കുക. ധാരാളം വെള്ളം കുടിയ്‌ക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.
ഉലുവ
ഉലുവ ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഏതാനും ദിവസം ഇത് തുടരുക, മുഖക്കുരു പൂര്‍ണ്ണമായും മാറും. ഉലുവ ഇല പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്.
അവ നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കും. അതിനാല്‍ ആഹാരത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.
ഇവ നിങ്ങളുടെ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ ചര്‍മ്മത്തിലെ പാടുകള്‍ വേഗത്തില്‍ മാറും.
അലോവെര
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ക്കുള്ള ഏറ്റവും മികച്ച മറ്റൊരു ഔഷധമാണ് അലോവെര. ലാവെണ്ടര്‍ ഓയില്‍ പോലുള്ളവയും മുഖക്കുരു പാടുകള്‍ മാറ്റാനായി ഉപയോഗിക്കാം.
ലാവെണ്ടര്‍ ഓയില്‍ പാടുകളില്‍ നേരിട്ട് പുരട്ടാവുന്നതാണ്. ഇതിന്റെ ഫലം അത്ഭുതകരമായിരിക്കും. ദിവസേന ഉപയോഗിച്ചാല്‍ ഫലം അനുഭവിച്ചറിയാനാകും, തീര്‍ച്ച.
മസ്സാജ്
മുഖക്കുരു പാടുകളില്‍ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്യുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കും. പാടുള്ള ചര്‍മ്മ ഭാഗത്ത് ആവശ്യത്തിന് പോഷകങ്ങള്‍ എത്താന്‍ ഇത് സഹായിക്കും. പാടിലെ കോശങ്ങളെ നശിപ്പിക്കാനും മസ്സാജ് ഉത്തമമാണ്.
റോസ്‌ഹിപ്പ് സീഡ് ഓയില്‍
ഏതാനും തുള്ളി റോസ്‌ഹിപ്പ് സീഡ് ഓയില്‍ നിങ്ങളുടെ വിരലുകളില്‍ പുരട്ടുക. അതിനുശേഷം അത് മുഖക്കുരു പാടുകളില്‍ മൃദുവായി തടവുക. ദിവസവും രണ്ടുനേരം ഇത് ചെയ്‌താല്‍ മുഖക്കുരു പാടുകള്‍ കുറയും
പാല്‍, നാരങ്ങാ നീര്
ഒരു കപ്പ് പാല്‍ തിളപ്പിച്ച് അതിലേക്ക് നാരങ്ങാ നീര് ചേര്‍ക്കുക. തീയില്‍ നിന്ന് മാറ്റി തണുക്കാന്‍ വയ്‌ക്കുക.
തണുക്കുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. കിടക്കുന്നതിന് മുമ്പ് ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം മുഖം നന്നായി കഴുകുക.
അടുത്ത ദിവസം രാവിലെയും മുഖം നന്നായി കഴുകണം. മുഖക്കുരു മാറും. മാത്രമല്ല ചര്‍മ്മം മൃദുലമാകുകയും ചെയ്യും.
കിടക്കുന്നതിന് മുമ്പ് ചന്ദനം പനിനീരില്‍ കുഴച്ച് മുഖക്കുരു പാടുകളില്‍ പുരട്ടുക. അടുത്തദിവസം രാവിലെ നന്നായി കഴുകി കളയുക. മുഖക്കുരു പാടുകള്‍ മാറും.
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ വളരെ അനുയോജ്യമാണ്. തേന്‍ പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അപ്രത്യക്ഷമാകും. തേന്‍ കുടിക്കുന്നത് മുഖക്കുരു പാടുകള്‍ കുറയ്‌ക്കുകയും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും.
അപ്പക്കാരവും (ബേക്കിംഗ് സോഡ) വെള്ളവും ചേര്‍ത്ത് കുഴയ്‌ക്കുക. ഇത് പതയായി മാറുമ്പോള്‍ മുഖക്കുരു പാടുകളില്‍ പുരട്ടുക. തുടര്‍ന്ന് വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക.
അല്‍പ്പസമയത്തിന് ശേഷം പച്ചവെള്ളത്തില്‍ കഴുകി കളയുക. സ്ഥിരമായി ഇത് ചെയ്‌താല്‍ മുഖക്കുരുവും പാടുകളും മാറും.
ചന്ദനം
കിടക്കുന്നതിന് മുമ്പ് ചന്ദനം പനിനീരില്‍ കുഴച്ച് മുഖക്കുരു പാടുകളില്‍ പുരട്ടുക. അടുത്തദിവസം രാവിലെ നന്നായി കഴുകി കളയുക. മുഖക്കുരു പാടുകള്‍ മാറും.
തേന്‍
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ വളരെ അനുയോജ്യമാണ്. തേന്‍ പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അപ്രത്യക്ഷമാകും. തേന്‍ കുടിക്കുന്നത് മുഖക്കുരു പാടുകള്‍ കുറയ്‌ക്കുകയും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും.
ബേക്കിംഗ് സോഡ
അപ്പക്കാരവും (ബേക്കിംഗ് സോഡ) വെള്ളവും ചേര്‍ത്ത് കുഴയ്‌ക്കുക. ഇത് പതയായി മാറുമ്പോള്‍ മുഖക്കുരു പാടുകളില്‍ പുരട്ടുക. തുടര്‍ന്ന് വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക.
അല്‍പ്പസമയത്തിന് ശേഷം പച്ചവെള്ളത്തില്‍ കഴുകി കളയുക. സ്ഥിരമായി ഇത് ചെയ്‌താല്‍ മുഖക്കുരുവും പാടുകളും മാറും.
Comments
Post a Comment