സമ്മര്‍ ഫേഷ്യല്‍



ചൂടു കൂടുതലുള്ള സമയങ്ങളില്‍ (പകല്‍ 11മണി മുതല്‍ വൈകീട്ട് 3മണിവരെ) കഴിവതും പുറത്തിറങ്ങാതെ നോക്കുക. 


യാത്രചെയ്യുമ്പോള്‍ കുട ചൂടാന്‍ ശ്രദ്ധിക്കണം. ദിവസം നാലഞ്ചു തവണയെങ്കിലും മുഖം കഴുകുക. 

വെള്ളരിക്കാ നീരും തണ്ണിമത്തങ്ങാനീരും സമം എടുത്ത് മുഖത്ത് പുരട്ടുന്നതും പനിനീര് കോട്ടണില്‍ മുക്കി മുഖത്ത് തടവുന്നതും നല്ലതാണ്.



 കുങ്കുമാദിലേപം, രക്തചന്ദനം, ചന്ദനം എന്നിവ മുഖത്തു പുരട്ടുന്നതും മുഖസൗന്ദര്യം കൂട്ടും.

 തക്കാളി, തൈര് എന്നിവയും മുഖത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും.

 വെയിലുകൊണ്ട് ചര്‍മ്മം വാടാതിരിക്കാന്‍ കറ്റാര്‍വാഴയുടെ നീര് മുഖത്തുപുരട്ടുന്നത് നല്ലതാണ്. 


പഴുത്ത മാങ്ങയുടെ ചാറ് വെറുതെ മുഖത്തും കഴുത്തിലും പുരട്ടുന്നതുതന്നെ ഗുണം ചെയ്യും.




പഴുത്ത മാങ്ങ ഉടച്ച് ഒരു ടേബിള്‍ സ്പൂണ്‍ തൈരും, നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടി 15 മിനുട്ട് വയ്ക്കുക, തണുത്ത വെളളത്തില്‍ കഴുകി കളയുക. 





പഴുത്ത മാങ്ങയും ഒരു മുട്ടയുടെ വെളളയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനുട്ടിനുശേഷം കഴുകിക്കളയുക. ചര്‍മ്മം തിളങ്ങും.



നാല് ടേബിള്‍സ്പൂണ്‍ പഴുത്ത മാങ്ങയുടെ സത്ത്, മൂന്ന് ടേബിള്‍ സ്പൂണ്‍ ഓട്‌സ് പൊടിച്ചത്, രണ്ട് ടേബിള്‍ സ്്പൂണ്‍ ബദാം, 3-4 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട എന്നിവ ചാലിച്ച് 20 മിനുട്ട് മുഖത്ത് പുരട്ടുക. ചര്‍മ്മം വൃത്തിയാകും. 


നേന്ത്രപ്പഴം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തും. നേന്ത്രപ്പഴം ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. അഞ്ച് മിനുട്ട് ചെറുതായി മസാജ് ചെയ്യുക. 20 മിനുട്ടിനുശേഷം കഴുകിക്കളയാം.



പഴുത്ത പപ്പായയുടെ ചാറും അല്പം വെള്ളരിക്കാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തിന് തിളക്കം കൊണ്ടുവരും. 



വെള്ളരിക്ക വട്ടത്തില്‍ മുറിച്ചെടുത്ത് 5 മിനുട്ട്് മുഖത്ത് ഉരസുക. മുഖം കഴുകിയ ശേഷം തക്കാളി നെടുകെ മുറിച്ച് മുഖത്ത് ഉരസുക. അഞ്ച് മിനുട്ട് ഇങ്ങനെ തുടര്‍ന്ന ശേഷം മുഖം കഴുകുക. വെള്ളരിക്ക ഉടച്ച് പത്ത് മിനുട്ട് മുഖത്ത് പുരട്ടുക. 




ഉറുമാമ്പഴം, പഴുത്ത പപ്പായ, പാല്‍ എന്നിവ ചേര്‍ത്ത് 20 മിനുട്ട് മുഖത്ത് തേക്കുന്നതാണ് മറ്റൊരു ഫേഷ്യല്‍. 


Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി