സൗന്ദര്യം നേടാന്‍ ചില ഭക്ഷണങ്ങള്‍
ഉടയാത്ത, യൗവ്വനം തുടിക്കുന്ന ചര്‍മ്മം വേണോ?
എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമം മാറ്റാന്‍ സമയമായി. ആഹാരമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അത് എല്ലാവര്‍ക്കും ആവശ്യമാണ്.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ തകരാറിലാക്കും. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കാം
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്ന ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചര്‍മ്മത്തെ മൃദുവാക്കും.
ഇതിലെ എന്‍സൈമുകള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കുന്നു.
കൊഴുപ്പകറ്റാനും നല്ല ദഹനത്തിനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അനുയോജ്യമാണ്.
ക്യാരറ്റ്
ചര്‍മ്മത്തിന്‍റെ പുറം പാളിയെ ശക്തിപ്പെടുത്തി ചര്‍മ്മത്തിന്റെ പ്രായക്കൂടുതല്‍ തോന്നലിനെ ചെറുക്കാന്‍ കാരറ്റ് സഹായിക്കും. റെറ്റിന്‍ എ കാരറ്റില്‍ നിന്ന് ലഭിക്കുന്നതിനാലാണിത്.
ചീസ്
മനോഹരമായ പുഞ്ചിരി മുഖത്ത് വിരിയാന്‍ രണ്ട് കഷ്ണം ചീസ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
സ്വിസ്, ചെഡാര്‍, ഗൗദ എന്നിവ വായിലെ ബാക്ടീരിയകളെ ചെറുക്കുകയും, പല്ലില്‍ കേടുണ്ടാകുന്നത് തടയുകയും ചെയ്യും.
പഴങ്ങളും, ജ്യൂസുകളും
ചര്‍മ്മത്തിന് ആകര്‍ഷകത്വവും, ആരോഗ്യവും കിട്ടാന്‍ കൊലാജന്‍ ആവശ്യമാണ്.
ഇത് നേരിട്ട് ചര്‍മ്മത്തിന് നല്കാനാവില്ല. അതിന് പഴങ്ങളും, ജ്യൂസുകളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
ദിവസം മൂന്ന് തവണ പഴങ്ങള്‍ കഴിക്കുക. അരകപ്പ് നുറുക്കിയ പഴങ്ങളോ, സാലഡോ കഴിക്കാം.
വെളുത്തുള്ളി
വെളുത്തുള്ളി ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയുകയും ,ചര്‍മ്മത്തിന് പുതുജീവന്‍ നല്കുകയും ചെയ്യും.
തൈര്
കൊഴുപ്പില്ലാത്ത തൈര് ഏറെ കാല്‍സ്യം അടങ്ങിയതാണ്. ഇത് വെളുത്ത പല്ലുകള്‍ക്കും, പല്ലില്‍ കേടുണ്ടാകുന്നത് തടയാനും സഹായിക്കും.
മധുരക്കിഴങ്ങ്
ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് പ്രധാന പരിഹാരം വിറ്റാമിന്‍ എ കൂടുതലായി നല്കുക എന്നതാണ്.
മധുരക്കിഴങ്ങ് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. ഇത് കഴിക്കുക വഴി തിളക്കവും, മിനുസവുമുള്ള ചര്‍മ്മം സ്വന്തമാക്കാം.
തക്കാളി
'ലൗ ആപ്പിള്‍' എന്നറിയപ്പെടുന്ന തക്കാളി ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയതാണ്.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
വീറ്റ് ജേം
മുഖക്കുരുവിന് വേഗത്തില്‍ ശമനമുണ്ടാകണമെന്നുണ്ടെങ്കില്‍ രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വീറ്റ് ജേം ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുക.
തൈരിലോ, ചീസിലോ, ധാന്യങ്ങളിലോ ചേര്‍ത്തോ ഇത് കഴിക്കാം.
പച്ചക്കറികള്‍
ദിവസവും മൂന്നോ നാലോ തവണ പച്ചക്കറികള്‍ കഴിക്കുക. കഴിയുന്നിടത്തോളം വേവിക്കാതെ വേണം ഇവ കഴിക്കാന്‍.
മാംസം
മാംസം അധികം കഴിക്കരുത്. അതാകട്ടെ ദിവസം മൂന്ന് ഔണ്‍സില്‍ കൂടാതിരിക്കുക. ടര്‍ക്കിയും, കോഴിയും ഒരുമിച്ച് രണ്ട് തവണ കഴിക്കാം. മത്സ്യവും ഒരു തവണ കഴിക്കാം.
പാല്‍
ദിവസം രണ്ട് തവണ പാല്‍ കഴിക്കാം. അത് എട്ട് ഔണ്‍സില്‍ കൂടരുത്.
ബട്ടര്‍ ഭക്ഷ്യഎണ്ണ, ഓയില്‍, ബട്ടര്‍, മയോണൈസ് എന്നിവ ദിവസം രണ്ട് തവണയേ കഴിക്കാവൂ.
Comments
Post a Comment