മുടി കളര്‍ ചെയ്യുമ്പോള്‍
നിങ്ങളുടെ ചര്‍മത്തിന്റെ നിറമനുസരിച്ചാണ് മുടിയുടെ കളര്‍ തിരഞ്ഞെടുക്കേണ്ടത്. ബ്രൗണ്‍, റെഡ് ഷേഡ്, ഗോള്‍ഡന്‍ ഷേഡ് അങ്ങനെ ഏതുമാകാം. ഹെയര്‍ കളറിങ്ങിനു മുന്‍പായി അതല്‍പ്പം കൈയില്‍ തേച്ച് കുറച്ചുനേരം വെച്ച് അലര്‍ജിയുണ്ടാകുന്നില്ലെങ്കില്‍ മാത്രം മുടിയില്‍ പുരട്ടുക.
കളര്‍ മാറി മാറി പരീക്ഷിക്കുന്നത് മുടിക്ക് നന്നല്ല. അങ്ങനെ ചെയ്താല്‍ മുടി കൊഴിയാനുമിടയുണ്ട്. കളര്‍ ചെയ്തതിനു ശേഷം കഴിയുന്നതും ക്ലോറിന്‍ വെള്ളത്തില്‍ മുടി കഴുകാതിരിക്കുക.
ചൂടു വെള്ളത്തില്‍ മുടി കഴുകുന്നതും ഒഴിവാക്കുക. കളര്‍ ചെയ്തതിനു ശേഷം ഷാംപൂ എന്നും ഉപയോഗിക്കുന്നത് നല്ലതല്ല. കളര്‍ വേഗം മങ്ങിപ്പോകാനിടയുണ്ട്.

ഡൈ ഉപയോഗിക്കുന്നവര്‍, ബ്രാന്‍ഡ് മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല. ഏതെങ്കിലുമൊരു ഡൈ മാത്രം ഉപയോഗിക്കുക. 30 മിനുട്ടിനുശേഷം കഴുകിക്കളയണം. ആഴ്ച തോറും ഹെന്ന ചെയ്യുന്നതും അമിതമായി ഹെന്ന ഉപയോഗിക്കുന്നതും മുടിയെ ദോഷകരമായി ബാധിക്കുകയേയുള്ളൂ.
തുടര്‍ച്ചയായി ചെയ്താല്‍ മുടി ചുരുണ്ട് ചകിരിപോലെയാവും. മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യാം. ഹെന്ന ഉണങ്ങാന്‍ അനുവദിക്കരുത്. ഉണങ്ങുന്നതിനനുസരിച്ച് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.
Comments
Post a Comment